National News

സമൂഹ വ്യാപനമുണ്ടായി സർക്കാരിനെ തള്ളി ആരോഗ്യവിദഗ്ധര്‍

ഡൽഹി : രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി ആരോഗ്യവിദഗ്ധര്‍. പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്ത് വലിയ തോതിലുള്ള വ്യാപനം നടന്നു കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര നടപടികളെ വിമർശിച്ചു കൊണ്ട് ഇതിനോടകം ആരോഗ്യവിദഗ്ധരുടെ സംഘടന രംഗത്തെത്തി. ഒരു പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മോഡലിന്റെ ചുവടുപിടിച്ചാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ഇതിലും നല്ല രീതിയിൽ സർക്കാരിന് ലോക്ഡൗണ്‍ സാധ്യമാക്കാമായിരുന്നുവെന്നും വിധഗ്തർ പറയുന്നു. പൊതു സംവിധാനം ഉപയോഗിച്ചുള്ള പരിമിതമായ […]

Kerala

ഇനി മഴക്കാലം

തിരുവനന്തപുരം: കേരളത്തില്‍ നാലു മാസം നീണ്ടു നിൽക്കുന്ന മഴക്കാലത്തിനു ആരംഭം. ഇന്ന് മുതൽ കാലവര്‍ഷത്തിനു തുടക്കമായെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് നേരത്തെ എത്തിയെന്നാണ് അധികൃതർ അറിയിക്കുന്നത് അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈനെറ്റ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി ശനിയാഴ്ച അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥാ […]

News

ശബരിമല ഓര്‍ക്കുന്നതാണ് സര്‍ക്കാരിന് നല്ലത്; ആരാധനാലയങ്ങള്‍ തുറന്നേ മതിയാവു എന്ന് കെ. മുരളീധരന്‍

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ എന്ന് കെ മുരളീധരന്‍ എം.പി. തടയാന്‍ നിന്നാല്‍ സര്‍ക്കാരിന്റെ കൈ പൊള്ളുമെന്നും ശബരിമല ഓര്‍ക്കുന്നതാണ് സര്‍ക്കാരിന് നല്ലത്. കൂടുതല്‍ കൈ പൊള്ളിക്കണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുരളീധരന്റെ പ്രസ്താവന. ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമെന്ന് കെ മുരളീധരന്‍ എംപി. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ അനുശോചനം കൊണ്ട് അത്തരം കുടുംബങ്ങളുടെ വയര്‍ നിറയില്ലെന്നും […]

Kerala News

തന്റെ സ്വപ്നം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയ കാട്ടു പന്നികൾ കർഷകർക്ക് വേട്ടയാടാൻ പുറപ്പെടിവിച്ച അശാസ്ത്രീയ ഉത്തരവ് സർക്കാരിനോട് തിരുത്താൻ അപേക്ഷിച്ച് പ്രേംരാജ് മോഹൻ

കോഴിക്കോട് : കാട്ടു പന്നിയുടെ ശല്യം കൊണ്ട് തന്റെ കൃഷി ജീവിതം തന്നെ നിലച്ചു പോയ ഒരു കർഷകനുണ്ട് മാവൂരിൽ ഗോളിയോർ റയേണൻസ് ജീവനക്കാരനായിരുന്ന പ്രേംരാജ് മോഹൻ കുഞ്ഞോത്ത്. കോഴിക്കോട് പൊറ്റമ്മലിലാണ് ഇപ്പോൾ താമസം. വർഷങ്ങൾക്ക് മുൻപ് താൻ ജോലി ചെയ്ത സ്ഥാപനം പൂട്ടിയതോടെ കൃഷിയിലേക്ക് തിരിയിക്കുയായിരുന്നു ഇദ്ദേഹം . പക്ഷെ കൃഷിയുടെ അന്ധകാനായി കാട്ടു പന്നി ശല്യം ഇദ്ദേഹത്തെ വേട്ടയാടി. ഇത് ഇദ്ദേഹത്തിന്റെ മാത്രം ദുരിതമല്ല. ചാത്തമംഗലം, മാവൂർ കാരശ്ശേരി തുടങ്ങി ഇദ്ദേഹത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ […]

News

സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍

സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അധിക നിരക്ക് ആയിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് ഈടാക്കുക. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.

Kerala

പാവപ്പെട്ട വിദ്യാർത്ഥികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴി അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിദ്യാർത്ഥികൾക്കും പഠനം ലഭ്യമാകുന്ന രീതിയിൽ സർക്കാർ സജീകരണങ്ങൾ ഒരുക്കണം. നിലവിൽ സർക്കാർ ഒരുക്കിയ പഠന തയ്യാറെടുപ്പ് മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന പരാതി നില നിൽക്കുന്നുണ്ട് ഇത് പരിഹരിച്ച് മുൻപോട്ട് പോകണമെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. നിലവിൽ വിക്ടേഴ്‌സ് […]

National

പാചക വാതക വില കൂട്ടി

ന്യൂദല്‍ഹി: കോവിഡ് ദുരിതത്തിൽ പൊറുതി മുട്ടുന്ന ഇന്ത്യൻ ജനതയ്ക്ക് മേൽ പ്രഹരമേൽപ്പിച്ച് ഗാർഹിക പാചക വാതക വില ഉയർത്തി. തുടർച്ചയായ മൂന്ന് മാസത്തെ വെട്ടിച്ചുരുക്കലിന് ശേഷമാണ് വില വർദ്ധനവ് .ഗാര്‍ഹിക സിലിണ്ടറിന് മൊത്ത വിപണിയില്‍ 11.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 597 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 109 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 1,125 രൂപയാണ് പുതിയ വില. ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നതുകൊണ്ടാണ് പുതിയ മാറ്റങ്ങളെന്നാണ് ഇന്ത്യന്‍ ഓയില്‍ അധികൃതർ അറിയിച്ചിരിക്കുന്നത്. ദല്‍ഹിയില്‍ 593, കൊല്‍ക്കത്തിയില്‍ […]

Kerala National

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് ഐസിഎംആർ ആസ്ഥാനം അടച്ചു

ന്യൂ ഡൽഹി : രണ്ടാഴ്ചകൾക്ക് മുൻപ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിഎംആർ ആസ്ഥാനം അടച്ചു. കെട്ടിടം രണ്ടു ദിവസത്തിനകം അണുനശീകരണം നടത്തി പ്രവർത്തനം ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ദിവസം വീട്ടിലിരുന്ന് ജീവനക്കാർ ജോലി ചെയ്യാനാണ് നിർദ്ദേശം. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു.

Local

കാരന്തൂർ സ്വദേശിനി ഷോക്കേറ്റ് മരിച്ചു

കുന്ദമംഗലം : കാരന്തുർ പാറ്റേൺ ഗ്രൗണ്ടിന്റെ മുൻപിലുള്ള കുഴിമേൽത്താഴം കോയക്കുട്ടിയുടെ ഭാര്യ ആസിയ (52) ഷോക്കറ്റ് മരിച്ചു. ഇന്ന് കാലത്ത് വീടിനകത്ത് നിന്നുമാണ് ഷോക്കേറ്റത്. രാവിലെ 8.45 നു വീട്ടിലെ വെള്ളത്തിന്റെ മോട്ടോർ സ്വിച്ച് ഓണാക്കുന്നതിനിടയിലാണ് മരണം മക്കൾ : നിജിൽ,ജസീൽ

National

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്ത് 24 മണിക്കൂറിനിടെ 8392 പുതിയ രോഗികൾ 230 പേര്‍ മരിച്ചു

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് ഭീതി തുടരുന്നു. 24 മണിക്കൂറില്‍ പുതുതായി 8392 പുതിയ രോഗികൾ. തുടർച്ചയായി രോഗികളുടെ എണ്ണം രാജ്യത്ത് എട്ടായിരം കടന്നിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ നാലാം ഘട്ടത്തിലാണ് രാജ്യത്ത് വ്യാപനം ശക്തമായി തുടരുകയാണ്. അഞ്ചാം ലോക്ക് ഡൗണിൽ വലിയ രീതിയിലുള്ള ഇളവുകൾ കൂടി വരുമ്പോൾ ഇനിയും കണക്കുകൾ കൂടുമോ എന്ന ഭീതിയിലാണ് അധികൃതർ. ആകെ രോഗികളുടെ എണ്ണം 1,90,535 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 230 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ […]

error: Protected Content !!