ആരും മരണപ്പെടാതെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്; ഷൈലജ ടീച്ചര്‍
സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡിന്റെ അടുത്ത വേവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മെയ് 7 വരെ കേരളത്തില്‍ 512 രോഗികളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മരണങ്ങള്‍ അന്ന് സംഭവിച്ചിരുന്നു. ബാക്കിയെല്ലാവരേയും അസുഖം ഭേദമാക്കി വീട്ടിലേക്ക് അയക്കാന്‍ സാധിച്ചു. ഇപ്പോള്‍ വരുന്നവര്‍ കൂടുതലായി രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ നിന്നാണ്. ചെന്നൈയില്‍ നിന്നും വരുന്നവരില്‍ വലിയൊരു ശതമാനവും പോസിറ്റീവാണ്. […]









