പത്തനംതിട്ട : അബുദാബിയിൽ നിന്നും തിരിച്ചെത്തിയ പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി (65) കോവിഡ് ബാധിച്ച് മരിച്ചു . . ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണം എട്ടായി. എല്ലാ രീതിയിലുള്ള പരിശ്രമവും നടത്തിയിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലായെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോഷി പുലര്‍ച്ചെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു. മെയ് 18 മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 27ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹവും അമിത വണ്ണവും മൂലമാണ് അദ്ദേഹത്തിന്റെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്നാണ് അതികൃതർ അറിയിക്കുന്നത്.