Local

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ഇതര ചികിത്സ; മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കൊവിഡ് ഇതര ചികിത്സകളും ഉറപ്പാക്കുന്നതിനായി ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇതോടെ ഒ.പികള്‍ നിശ്ചിത സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചു തുടങ്ങും. 45 മിനുട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും ശസ്ത്രക്രിയകള്‍ നടത്തുക. ടെലി മെഡിസിന്‍ സംവിധാനത്തിന്റെ സഹായത്തോടെയായിരിക്കും തുടര്‍ ചികിത്സ നടത്തുക. കൊവിഡ്, കൊവിഡ് ഇതര ചികിത്സയ്ക്കായി ജീവനക്കാരെ രണ്ടായി തരം തിരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യമായി ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും തുടര്‍ ചികിത്സയ്ക്ക് […]

Kerala Local

തെക്കൻ കേരളത്തിൽ കനത്ത മഴ ഏഴ് ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴ. റോഡുകളിൽ വെള്ളം കയറി വാഹന കാൽ നട യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ എഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് സൂചന. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന […]

News

ഹൈദരാബാദില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്

ഹൈദരാബാദില്‍ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്. ശിവാജി നഗറിലായിരുന്നു മരണാനന്തര ചടങ്ങ്. മരിച്ചയാളുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ഇരുപതോളം പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. തൃശൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് 24 മണിക്കൂറിനുള്ളിൽ 148 മരണം 6,088 പുതിയ രോഗ ബാധിതർ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരുദിവസം രോഗം ബാധിക്കുന്നവരുടെ ഏറ്റവും വലിയ കണക്കാണ് ഇന്ന് പുറത്തു വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 6,088 പേരാണ് കോവിഡ് രോഗികളായി മാറിയത്. 148 പേർ ഇന്നലെ മാത്രം മരിച്ചു . 3583 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 1,18,447 ഗുജറാത്ത് അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ […]

Local

അടിയന്തിര ധനസഹായമായി 25 ലക്ഷമെങ്കിലും അനുവദിക്കണം: യു സി രാമന്‍

കോഴിക്കോട്: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ വെച്ചു മരണപ്പെട്ടവരുടെ നാട്ടിലെ ഉറ്റ ബന്ധുക്കള്‍ക്ക് അടിയന്തിര ധന സഹായമായി സര്‍ക്കാര്‍ 25 ലക്ഷം രൂപയെങ്കിലും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് യു സി രാമന്‍ ആവശ്യപ്പെട്ടു. ഈ നാടിന്റെ സമഗ്രമായ മാറ്റത്തിന് മുതല്‍ക്കൂട്ടായി വര്‍ത്തിച്ച പ്രവാസി സമൂഹത്തിന് നാടിന്റെ കരുതലനിവാര്യമായ ഈ ഘട്ടത്തില്‍ നാമത് നല്‍കിയേ തീരൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ദിവസവും മരണവാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തെക്കുറിച്ചോ മൃതദേഹം പോലും കാണാന്‍ കഴിയാതെ നീറുന്ന അവരുടെ മനസ്സുകളെക്കുറിച്ചോ നാമൊന്നും […]

Local

പൈങ്ങോട്ടു പുറത്ത് 15 ലക്ഷം രൂപയുടെ കുളം നിർമാണത്തിന് തുടക്കം കുറിച്ചു

കുന്ദമംഗലം : ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ചേരിക്കമ്മെൽ സ്വദേശി ഉണ്ണിമോയി വെളുത്തടത്ത് സൗജന്യമായി നൽകിയ ഭൂമിയിൽ കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിനായി വിട്ടു നൽകിയ 5.1/4 സെന്റ് സ്ഥലത്താണ് നിർമ്മാണം ആരംഭിക്കുന്നത്. എൻ .ആർ .ഇ ജി .എസ്. പദ്ധതി പ്രകാരമാണ് പുതിയ സംരംഭം. ഏക്കർ കണക്കിന് കൃഷിഭൂമി കൃഷി യോഗ്യമാകുന്നതിനും നീന്തൽ ആവശ്യത്തിനും ആണ്‌ 15. ലക്ഷം പ ചിലവിൽ കുളം നിർമ്മിക്കുന്നത്. നിർമാണ ഉദ്വാഘാടനം വാർഡ് മെമ്പർ ഷമീന വെള്ളകാട്ടു തുടക്കം കുറിച്ചു. ബ്ലോക്ക്‌.ബി.ഡി.ഒ.പ്രിയ. […]

Local News

സാമൂഹിക അകലം പാലിച്ചും, അറിവിന്റെ ചങ്ങല ഉറപ്പിക്കാം” സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിനൊരുങ്ങി പ്ലസെന്റ് ഇംഗ്ലീഷ് സ്കൂൾ

ഓമശ്ശേരി : കോവിഡ് 19 മഹാമാരി ജന ജീവിതത്തിൽ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു വ്യാപനം തുടരുന്നത് വിദ്യാഭ്യാസപ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ. പ്ലെസെന്റ് ഇംഗ്ലീഷ് സ്കൂൾ ഇതൊഴിവാക്കുന്നതിനു നൂതന സാങ്കേതിക വിദ്യ സന്ദർഭോചിതമായി ഉപയോഗപ്പെടുത്തി പ്ലെസെന്റ് ഓൺലൈൻ ലേർണിംഗ് എൻവിറോണ്മെന്റ് (POLE) എന്ന പേരിൽ പുതിയ പദ്ധതിക്ക് രൂപം നൽകി. സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകാനിടയുള്ള സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ സുരക്ഷിതമായി പഠന പ്രവർത്തങ്ങളിൽ ഏർപ്പെടാനുള്ള അവസരം ജൂൺ 1 മുതൽ തന്നെ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. […]

News

കോവിഡ് 19: ജില്ലയില്‍ ഒരാള്‍ക്ക് രോഗമുക്തി 501 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ഒരാള്‍ക്ക് ഇന്ന് രോഗം ഭേദമായി. നാദാപുരം പാറക്കടവ് സ്വദേശി (78) യുടെ ഫലമാണ് നെഗറ്റീവായത്. മെയ് ഏഴിന് ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം എന്‍.ഐ.ടി ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 16 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 25 ആയി. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം സ്വദേശികളായ ഓരോരുത്തരും കോവിഡ് പോസിറ്റീവായി […]

News

നൗഷാദ് തെക്കയിലിനും പി കെ വൃന്ദക്കും ലിനി സ്മാരക പുരസ്‌കാരം

കോഴിക്കോട്: കോഴിക്കോട് സിറ്റി ജനത കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാമത് ലിനി സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിലും മികച്ച ആശാ വര്‍ക്കര്‍ക്കുള്ള പുരസ്‌കാരത്തിന് വടകര സ്വദേശി പി കെ വൃന്ദയും അര്‍ഹയായി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പുരസ്‌കാരങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് വെച്ച് വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ വി സുബ്രഹ്മണ്യന്‍ അറിയിച്ചു. ആദ്യ ലിനി സ്മാരക പുരസ്‌കാരത്തിന് കോഴിക്കോട് […]

Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോട്ടയം,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും(യു.എ.ഇ.-8, കുവൈത്ത്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നതാണ്. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന […]

error: Protected Content !!