News

രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ജൂണ്‍ 1 മുതല്‍

ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതല്‍ റിസര്‍വേഷന്‍ ബുക്കിംഗ് ആരംഭിച്ചു. രണ്ട് ജനശതാബ്ദി എക്‌സ്പ്രസുകള്‍ ഉള്‍പ്പടെ അഞ്ച് ട്രെയിനുകള്‍ ആണ് ഓടി തുടങ്ങുക. രാജ്യത്താകമാനം 200 പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം. . റിസര്‍വേഷന്‍ മാത്രമുള്ള ട്രെയിനുകള്‍ക്കാണ് അനുമതി. ജനറല്‍ കോച്ചുകളില്‍ സിറ്റിംഗ് സീറ്റുകള്‍ക്കു വേണ്ടി റിസര്‍വേഷന്‍ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കന്‍ഡ് ക്ലാസിന് തുല്യമായിരിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. […]

Local

ജീവകാരുണ്യരംഗത്ത് കെ.എം.സി.സി.യുടെ സംഭാവന പകരം വെക്കാനില്ലാത്തത്; കെ.മൂസ്സ മൗലവി

പെരുമണ്ണ: കോവിഡ് 19 ന്റെ മഹാമാരിക്കിടയിലും സഹജീവികൾക്ക് തണലായി മാറുന്ന കെ.എം.സി.സി.യുടെ പ്രവർത്തനം ലോകത്ത് തന്നെ പകരം വെക്കാനില്ലാത്തതാണെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡണ്ട് കെ.മൂസ്സ മൗലവി അഭിപ്രായപ്പെട്ടു. സ്വന്തം ജീവൻ പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും മറ്റുള്ളവരെ സഹായിക്കുന്ന പ്രവർത്തനം ഏറെ ശ്ലാ ഗനീയമാണെന്നും അദ്ധേഹം പറഞ്ഞു. ഗ്ലോബൽ കെ.എം.സി.സി. കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷണക്കിറ്റ് പെരുമണ്ണയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഗ്ലോബൽ കെ.എം.സി.സി. മണ്ഡലം […]

National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 132 മരണം 5,609 പുതിയ കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 132 മരണപ്പെടുകയും 5,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 3,435 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 112359. അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ സാധിച്ചുണ്ടെന്നു കണക്കുകൾ പറയുന്നു,. നിലവിൽ 45299 പേർക്കാണ് രോഗമുക്തി നേടിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത് 39297. […]

Local

സര്‍വ്വീസ് നടത്തിയതിന് മുക്കം-കോഴിക്കോട് റൂട്ടിലെ ബസ്സ് അടിച്ചുതകര്‍ത്തു

കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസ്സുകളാണ് തകര്‍ത്തത്. എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ലുകള്‍ രാത്രി അടിച്ചുതകര്‍ക്കുകയായിരുന്നു. ഇന്നലെ ഇവരുടെ ആറ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മറ്റു ബസ്സുടമകള്‍ സര്‍വ്വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസ്സുകള്‍ മുക്കം – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു.

Kerala

ഉംപുണ്‍ ചുഴലിക്കാറ്റില്‍ മരണം പതിനാലായി

ഉംപുണ്‍ ചുഴലിക്കാറ്റില്‍ മരണം പതിനാലായി. പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ടു പേരുമാണ് മരിച്ചത്. 5500 ഓളം വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതബന്ധം താറുമാറായി. റോഡ് ഗതാഗതം അടക്കം നിലച്ചിരിക്കുകയാണ്. മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാള്‍ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഒഡീഷയിലെ പാരദ്വീപില്‍ […]

Trending

ലിനിയെന്ന മാലാഖ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം

കഴിഞ്ഞ രണ്ട് വര്ഷങ്ങൾക്ക് മുൻപ് അതായത് 2018 മെയ് 21 ന് മലയാളികളെ അകെ സങ്കടത്തിലാഴ്ത്തി നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം പടർന്ന് ലിനിയെന്ന മാലാഖ നമ്മെ വിട്ട് പിരിഞ്ഞു. രണ്ടു വർഷം പിന്നിടുമ്പോഴും ഇന്നും മരിക്കാതെ നമ്മുടെ മനസ്സിൽ ജീവിച്ചിരുപ്പുണ്ട് ലിനി നിങ്ങൾ. പറക്കമുറ്റാത്ത തന്റെ രണ്ട് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ തന്റെ പ്രവാസിയായിരുന്ന ഭർത്താവ് സജീഷിന് അവസാന വാക്കുകൾ കത്തിലൂടെ കുറിച്ച് മാലാഖ നമ്മെ വിട്ടു […]

Kerala News

നടന വിസ്മയത്തിന് ഇന്ന് അറുപതാം ജന്മദിനം

മൂന്നു പതിറ്റാണ്ടുകളായി സജീവമായി ഇന്ത്യൻ സിനിമയുടെ നിറസാന്നിധ്യമായ മലയാളികളുടെ സ്വകാര്യ അഹങ്കാരം. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായ മോഹൻലാൽ വിശ്വനാഥൻ നായർ 1960 മേയ് 21 ന് പത്തനംതിട്ട ഇലന്തൂരിൽ ജനനം.ഇന്ന് അദ്ദേഹത്തിന്റെ 60 മത് ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ മലയാള ഭാഷകൾക്ക് പുറമെ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വില്ലനായി മലയാള സിനിമയിൽ അവതരിച്ച് പിന്നീട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനായി മാറി. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് […]

Local News

സി പി ഐ എം ചൂലാംവയല്‍ ബ്രാഞ്ച് കമ്മറ്റി 300 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി

കുന്ദമംഗലം : ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സി പി ഐ എം ചൂലാംവയല്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വ ത്തില്‍ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. ബ്രാഞ്ച് പരിധിയിലെ മുന്നോറോളം വീടുകളിലാണ് റംസാൻ കിറ്റുകള്‍ വിതരണം നടത്തിയത്. വീടുകളിൽ പ്രവർത്തകർ നേരിട്ടെത്തിയാണ് വിതരണം നടത്തിയത്. വിതരണോദ്ഘാടനം സി പി ഐ എം കുന്ദമംഗലം ഏരിയാ സിക്രട്ടറി ഇ വിനോദ്കുമാര്‍ നിര്‍വ്വഹിച്ചു, പതിമംഗലം ലോക്കൽ സെക്രട്ടറികെ എം ഗിരീഷ്, ബ്രാഞ്ച് സെക്രട്ടറി ആശിര്‍ ബ്രാഞ്ച് അംഗങ്ങളായ എ […]

News

എസ്എസ്എല്‍സി പ്ലസ് 2 പരീക്ഷകള്‍ 26 ന് തന്നെ

കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെ എസ്എസ്എല്‍സി പരീക്ഷകള്‍ 26 ന് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി. പരീക്ഷ ടൈം ടേബിള്‍ നേരത്തെ നല്‍കിയിട്ടുണ്ട് അപ്രകാരം തന്നെയാണ് പരീക്ഷ നടക്കുക. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെയാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ നടത്താനാവില്ല എന്ന് നിര്‍ദേശമുണ്ട്. പരീക്ഷ തീയതി സംസ്ഥാനത്തിന് തീരുമാനിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നടത്തും. സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ ബസ് സര്‍വ്വീസും നടത്താനും അനുമതിയുണ്ട്.

Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പര്‍ക്ക് രോഗം ഭേതമായിട്ടുണ്ട്. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തൃശൂര്‍ 2, തിരുവനന്തപുരം 2, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പുതിയ ഹോട്‌സ്‌പോട്ടുകളില്ല എന്നും സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായെന്നും ചില മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്നും […]

error: Protected Content !!