News

മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാൻ പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്

പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗ്രാമീണമേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ കാമ്പെയിനിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും. മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് തിങ്കളാഴ്ച 1344 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 16 പേർക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു. കണ്ടെയിൻമെന്റ് മേഖലകളിൽ ഒഴികെ  രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ […]

പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ കുന്നമംഗലത്തെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജന: സെക്രട്ടറി ടി മുഹമ്മദ് മുസ്തഫ (സഫീന) നിര്‍വ്വഹിച്ചു. ചടങ്ങില്‍ യൂത്ത് വിങ് മണ്ഡലം ജന: സെക്രട്ടറി ജിനലേഷ്, കെ കെ ജൗഹര്‍, അബ്ദുല്‍ നാസര്‍, , ദാവൂദ്, സുനില്‍ കണ്ണോറ എന്നിവര്‍ സംസാരിച്ചു. വാഴ്പയുടെ മോറട്ടോറിയം ഒരു വര്‍ഷം ആക്കുക , […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പു.ക.സ പാഴ് വസ്തുക്കളിൽ നിർമ്മിച്ചവ വിറ്റ് പണം സ്വരൂപിക്കുന്നു

പുരോഗമന കല സാഹിത്യ സംഘം കുന്നമംഗലം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് സംഭാവന നൽകാൻ കരകൗശല വസ്തുക്കൾ വില്പനക്ക് വെച്ചു. ലോക്ക് ടൗണിൽ പാഴ്വസ്തുക്കളിൽ നിർമിച്ച സാധനങ്ങൾ, പെയിന്റിങ്ങുകൾ, ചിരട്ടയിൽ നിർമിച്ച വസ്തുക്കൾ തുടങ്ങിയവയാണ് വില്പനക്ക് വച്ചത്. വിറ്റു കിട്ടുന്ന തുക 20 ആം തിയതിക്കുള്ളിൽ ദുരിതാശ്വാസ നിധിയിലേക് കൈമാറും. കേരളത്തിൽ മുഴുവനായി ഇത്തരത്തിൽ പണം സ്വരൂപിക്കുന്നുണ്ട്.

ജനജീവിതം സാധാരണ ഗതിയിലേക്ക്

സംസ്ഥാനത്തു നാലാം ഘട്ട ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക്. കുന്നമംഗലം അങ്ങാടിയിൽ രാവിലെ മുതൽ ജനങ്ങൾ ഇറങ്ങി തുടങ്ങി. എല്ലാവരും മാസ്കും മറ്റു സുരക്ഷയും പരമാവധി പാലിച്ചാണ് പുറത്തിറങ്ങുന്നത്. കടകൾ രാവിലെ തുറന്നു. മത്സ്യ മാംസ മാർക്കറ്റുകളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. കടകളിൽ സാനിറ്റൈയ്സർ പലരും പുറത്ത് വച്ചിട്ടുണ്ട്. ഓട്ടോറിക്ഷകൾ എല്ലാം ഓടിത്തുടങ്ങി. രണ്ടുപേർക്കു മാത്രമാണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കാൻ മാത്രമാണ് കഴിയുക. ഇരുചക്ര വാഹനങ്ങളും കാറുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ എവിടെയും ഓടിയിട്ടില്ല. […]

Kerala

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തും പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലയിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയാറെടുപ്പ് തുടങ്ങി. ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കി കഴിഞ്ഞു. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകളുണ്ടാകും. അല്ലാത്തസമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. അതേസമയം, ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്നാണ് സ്വകാര്യബസുടമകളുടെ നിലപാട്. ജീവനക്കാര്‍ക്കുള്ള മാസ്‌കും […]

National

മഹാരാഷ്ട്രയിലെ അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ യവാത്മല്‍ ജില്ലയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ശ്രമിക് പ്രത്യേക ട്രെയിനില്‍ ജാര്‍ഖണ്ഡിലേക്ക് പോകാനായി നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 3.30 നാണ് സംഭവം. പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞ് […]

Local

ശമ്പളം നൽകാൻ മാനേജ്മെന്റ് തയാറാകണം:കെ യു ടി എസ് എഫ്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാശ്രയ കോളേജ് ജീവനക്കാർക്ക് വെക്കേഷൻ സാലറി നൽകാൻ മാനേജ്മെന്റുകൾ തയാറാകണമെന്ന് കേരള അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (കെ യു ടി എസ് എഫ് ) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടികളുടെ ഫീസ് ആണ് ഓരോ കോളേജിന്റെയും വരുമാനം എന്നിരിക്കെ മുഴുവൻ ഫീസും പിരിച്ചെടുത്തിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരും പറഞ്ഞ് സാലറി തടഞ്ഞുവെച്ചിരിക്കുന്ന മാനേജ്മെന്റ് തീരുമാനം ഒരു നിലക്കും ന്യായീകരിക്കാൻ കഴിയില്ല. മാത്രവുമല്ല കോവിഡ് 19 ന്റെ മറവിൽ […]

Local

പൂനൂർ പാലത്തിന് ശാപമോക്ഷമാവുന്നു പഴയ പാലത്തിന് സമീപം പുതിയ പാലം നിർമിക്കും

കാലപ്പഴക്കവും വീതിയില്ലായ്മയും കാരണം ഗതാഗത പ്രശ്നം നിലനിൽക്കുന്ന പൂനൂർ പാലത്തിന് ശാപമോക്ഷമാകുന്നു. പഴയപാലം നിലനിർത്തിക്കൊണ്ടുതന്നെ സമീപത്ത് പുതിയ പാലം നിർമ്മിക്കും. ഇതിനായി പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നിദ്ദേശപ്രകാരം കിഫ്ബിയിൽ നിന്ന് 10 കോടി രൂപ അനുവദിച്ചിരുന്നു. കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ പൂനൂർ അങ്ങാടിയിൽ പഴയ പാലത്തിനോട് ചേർന്ന് ഇടത് വശത്തായി 28 മീറ്റർ വീതമുള്ള 2 സ്പാനുകളായി 9.5 മീറ്റർ വീതിയിൽ പാലവും,1.5 മീറ്റർ വീതിയിൽ ഒരു വശത്ത് ഫുഡ് പാത്തും ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. […]

Local

ഭക്ഷ്യകിറ്റ് വിതരണവും വിഭവസമാഹാരവും നടന്നു

പാലോറ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റിന്റെ 200 ൽ പരം വീടുകൾക്ക് ഭക്ഷ്യകിറ്റ് വിതരണം കുന്ദമംഗലം:പാലോറ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പിലാശ്ശേരി പ്രദേശത്തെ ലോക്ക് ഡൗൺ കാരണം പ്രയാസമനുഭവിക്കുന്ന 200ൽ പരം കുടുംബങ്ങളുടെ വീട്ടിൽ ഭക്ഷ്യകിറ്റ് എത്തിച്ച് നൽകി , ട്രസ്റ്റ് ട്രഷറർ പാലോറമ്മൽ മുഹമ്മദ് വിതരണോദ്‌ഘാടനം നിർവഹിച്ചു.പാലോറമ്മൽ മോയിൻകുട്ടി,സലീം പി,ജിൻഷാദലി എന്നിവരുടെ ആഭിമുഖ്യത്തിലാണ് വിതരണം നടത്തിയത്, വിഷുവിന് പ്രദേശത്തെ 100 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും പാലോറ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. ചടങ്ങിൽ അജാസ് […]

Kerala News

ഓട്ടോറിക്ഷയിൽ ടി വി, ഫാൻ,ക്യാമറ, വീടിനകത്ത് സ്വന്തമായി നിർമ്മിച്ച എ സി, എഴുപതാം വയസിലും അത്ഭുദപ്പെടുത്തി ഉണ്ണി മോയിൻ

കോഴിക്കോട് : ചില വാർത്തകളുടെ വിശദാംശങ്ങൾ തേടിയുള്ള യാത്രയക്കിടയിലാണ്. കുന്ദമംഗലത്തെ പന്തീർപാടം സ്വദേശി കാക്കാട്ട് ഉണ്ണി മോയിൻ ഇക്കയുടെ വീട്ടിൽ അപിചാരിതമായി സന്ദർശനം നടത്താൻ ഇടയായത്.പഴയൊരു സൗഹൃദം പുതുക്കുക മാത്രമായിരുന്നു മനസ്സിൽ. എന്നാൽ വീടിനകത്ത് കയറിയതും ഞെട്ടിക്കുന്ന കാഴ്ചകളാണ് എന്നെ തേടിയെത്തിയത്. ചുമര് തുരന്ന് ഘടിപ്പിച്ചിരിക്കുന്ന ഒരു സ്‌പീക്കർ ഈ നോമ്പ് കാലത്തെ ഓർമിപ്പിക്കുന്ന മനോഹരമായ പാട്ടുകൾ അതിൽ നിന്നും മിതമായ ശബ്ദത്തിൽ ഉയർന്നു കൊണ്ടേയിരിക്കുന്നു. മുറിയുടെ പല ഭാഗങ്ങളിലായി പഴയെ കാലത്ത് കാസറ്റുകൾ, ടൈം പീസ്, […]

error: Protected Content !!