സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും

0
192

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തും
പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലയിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയാറെടുപ്പ് തുടങ്ങി. ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കി കഴിഞ്ഞു. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകളുണ്ടാകും. അല്ലാത്തസമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും.
അതേസമയം, ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്നാണ് സ്വകാര്യബസുടമകളുടെ നിലപാട്.

ജീവനക്കാര്‍ക്കുള്ള മാസ്‌കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു. 23 മുതല്‍ 27 യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. മാസ്‌കും നിര്‍ബന്ധമാണ്. ടിക്കറ്റ് നിരക്ക് 50% വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here