Kerala News

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ബിവറേജസ് ഔട്ടലെറ്റുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറുകളടക്കം ബുധനാഴ്ച തുറക്കും. കൗഡറുകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിഎടുക്കാനും തീരുമാനം. കൂടാതെ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി. നേരത്തെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ലോക്ക് ടൗണുകളിൽ തന്നെ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി തുറന്നു പ്രവർത്തിച്ചിരുന്നു.

Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. നേരത്തെ മെയ് 26-നാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താനാകുമോ എന്നത് ആലോചിക്കുന്നുണ്ട്. മെയ് 31-ന് ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോള്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം […]

മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ ദാസ് News

കുന്ദമംഗലത്ത് മൊബൈല്‍ ടവര്‍ റേഡിയേഷനില്‍ നിന്ന് കാന്‍സര്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ പറക്കുന്നത്ത്തടായില്‍ ഉള്ള മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ പ്രസരണം കാരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നുന്നതായി ആരോപിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങിയ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കെസെടുത്തു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ ദാസ് കേസെടുക്കുകയും വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജില്ല കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി ഗവണ്‍മെന്റിന്റെ ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്. കലക്ടര്‍ കണ്‍വീനറായ ഒരു […]

Local News

ഓമശ്ശേരി ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ കോവിഡ് കെയർ സെൻ്ററിൽ 30 പ്രവാസികൾ നിരീക്ഷണത്തിലാക്കി

ഓമശ്ശേരി: വേനപ്പാറയിലെ ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻററിൽ 30 പ്രവാസികളെ ക്വാറൻറയിനിൽ നിരീക്ഷണത്തിലാക്കി. കുവൈത്തിൽ നിന്നും ബുധനാഴ്ച രാത്രി കോഴിക്കോട്ട് എയർപോർട്ടിൽ എത്തിയവരെയാണ് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. താമരശ്ശേരി താലുക്കിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻ്ററിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവാസികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശം എത്തിയതിനു പിന്നാലെ നിരവധി കെട്ടിടങ്ങളാണ് കെയർ സെന്ററിനായി പരിഗണയിലുണ്ടായിരുന്നത്. ഇതിൽ അറ്റാച്ഡ് ബാത്രൂം അടക്കം മുഴുവൻ സൗകര്യങ്ങളും ഉള്ള ശാന്തി നഴ്സിംഗ് കോളജ് […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകൾ

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 96000 കടന്നു. നിലവിൽ നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളോടെ കേന്ദ്രം പ്രഖ്യാപനത്തിനു പിന്നാലെ രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക നില നിൽക്കുന്നുണ്ട്. രാജ്യത്ത് 96,169 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 157 പേരാണ് മരണപ്പെട്ടത്. 3029 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. മരണ സംഖ്യ രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലും തമിഴ് നാട്ടിലും […]

International

ലോകത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷം കടന്നു

ലോകത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷം കടന്നു. നിലവില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗവിമുക്തരായത്. രോഗികളില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്. 82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. യുഎസ്സില്‍ 15.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. […]

Kerala News

കണ്ണൂരെത്തിയ പ്രവാസികളിൽ രണ്ടു പേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

കണ്ണൂർ : ഇന്നലെ ദുബൈയിൽ നിന്നും കണ്ണൂരെത്തിയ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ. കണ്ണൂർ കാസർഗോഡ് സ്വദേശികൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് പ്രവേശിക്കും. ഇവരുടെ സ്രവം ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. കണ്ണൂർ, കാസർഗോഡ്,കോഴിക്കോട് കൂർഗ് സ്വദേശികളായ 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ഇതിൽ 127 കണ്ണൂരും 58 കാസർഗോഡ് സ്വദേശികളുമാണ് ഇന്നലെ എത്തിയത്. കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തിൽ 2 പേർക്ക് നേരത്തെ രോഗ ലക്ഷണങ്ങൾ പരിശോധനയിൽ രേഖപ്പെടുത്തുകയും […]

Kerala News

സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളിൽ മെയ് 21 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വിവിധ ജില്ലകളിൽ ഇതിനോടകം യെല്ലോ അലെർട് പ്രഖ്യാപിച്ചു. ഇന്നലെ പലയിടങ്ങളിലും ഇടി മിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചിരുന്നു ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. മൂന്ന് ദിവസങ്ങളിലായി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത.

Local

മൊബൈല്‍ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ പ്രസരണം കാരണം പ്രദേശവാസികള്‍ക്ക് കാന്‍സറെന്ന് ആരോപണം ; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍

കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ പറക്കുന്നത്ത്തടായില്‍ ഉള്ള മൊബൈല്‍ ടവറിൽ നിന്നുള്ള റേഡിയേഷൻ പ്രസരണം കാരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നുന്നതായി ആരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങള്‍. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിതമായ രണ്ട് സ്വകാര്യ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിലൂടെ കുന്ദമംഗലത്തെ 22, 23 എന്നീ വാര്‍ഡുകളിലെ ഒരു പ്രദേശത്തെ മനുഷ്യരെ മൊത്തം കാന്‍സര്‍ രോഗത്തിന്റെയും, മറ്റു രോഗങ്ങളുടെയും ഭീതിയിലേക്ക് തള്ളിവിട്ടിരിക്കയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപകാലങ്ങളിലായി ഈ പ്രദേശത്തെ പലരും കാന്‍സര്‍ രോഗത്തിന്റെ പിടിയിലാവുകയും മരണപ്പെടുകയും ചെയ്തതായി നാട്ടുകാർ നൽകിയ […]

News

ലോക്ഡൗണ്‍; രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയവ

മെയ്‌ 31 വരെ തുടരുന്ന രാജ്യവ്യാപകമായ ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിൽ പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല. മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. ഓണ്‍ലൈന്‍/ വിദൂര വിദ്യാഭ്യാസം അനുവദിക്കും ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ എന്നിവ അടഞ്ഞു കിടക്കും. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കില്ല. ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയും തുറക്കില്ല. എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, […]

error: Protected Content !!