News

കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ഈ മാസം 7ആം തീയതി ഇയാള്‍ ചെന്നൈയില്‍ നിന്ന് എത്തിയതാണ്. കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി യോടൊപ്പം മെയ് 7 ന് ചെന്നൈയില്‍ നിന്ന് ടാക്‌സി കാറില്‍ യാത്ര ആരംഭിച്ചു ഉച്ചക്ക് രണ്ടിനും രണ്ടരക്കും ഇടയില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തി.പരിശോധനകള്‍ക്ക് ശേഷം മറ്റൊരു ടാക്‌സി കാറില്‍ യാത്ര തുടര്‍ന്ന് രാത്രി 9.00 മണിയോടെ ഓമശ്ശേരിയില്‍ എത്തി. വയനാട് സ്വദേശി വയനാട്ടിലെ യാത്ര തുടരുകയും […]

Local

മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കണം – ജില്ലാകലക്ടര്‍

മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധവും മഴ കനക്കുന്നതിനുമുന്‍പ് ശക്തമാക്കണം. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് നിര്‍ദ്ദേശം. ശുചീകരണ പ്രവൃത്തികള്‍ സുഗമമായി നടത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി മിഷന്‍ ടീം ഉണ്ടാക്കും. മഴക്കാല ദുരന്തവനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ആക്ടിവേറ്റ് ചെയ്യാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള മുന്‍കൂര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡരികുകളില്‍ അപകടഭീഷണി […]

News

ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്

ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ കേസ് ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലകളിൽ മോട്ടോർ സൈക്കിൾ ബ്രിഗേഡ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. വീടുകളിലെ ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു. തിരുവനന്തപുരത്ത് 53, കാസർകോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തത്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് നൽകിയ അവധി തുടരണോയെന്ന് ആലോചിക്കും. നാളെ (16ന്) അവധിയായിരിക്കുമെന്ന് […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 85000 കടന്നു

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 85000 കടന്നു. രാജ്യത്ത് 85940 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 103 പേരാണ് മരണപ്പെട്ടത്. 2700ലേറെ പേരുടെ മരണം രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 3970 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. തമിഴ് നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗി എണ്ണത്തിൽ ഉയർച്ച തുടരുകയാണ്. കോവിഡ്‌ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 1019 ആയി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനത്ത്‌ കോവിഡ്‌ […]

Kerala News

ബെൻസ് വർക്ക് ഷോപ്പ് കത്തി നശിച്ച സംഭവം : 2 കോടിയോളം രൂപയുടെ നാശ നഷ്ടം 10 ബെൻസ് കാറുകൾ പൂർണമായി കത്തി നശിച്ചു

കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലം മുറിയനാലിൽ സ്ഥിതി ചെയ്യുന്ന എമിറേറ്റ് വർക്ക് ഷോപ്പിലെ തീപിടുത്തത്തിൽ രണ്ട് കോടിയോളം രൂപയുടെ നാശ നഷ്ടം. ജോഫിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാർ വർക്ക് ഷോപ്പ് വർഷങ്ങളായി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഇന്ന് രാവിലെ ഷോപ്പിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസിയായ സ്ത്രീ ഉടമയെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഉടമ കടയിൽ എത്തി ആദ്യ ഘട്ടത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. കൂട്ടത്തിലുണ്ടായിരുന്ന രണ്ടു വാഹനങ്ങൾ മാത്രം ഇദ്ദേഹത്തിന് കേടുപാടുകൾ കൂടാതെ […]

National News

യു പിയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം 24 അതിഥി തൊഴിലാളികൾ മരിച്ചു

ഉത്തർ പ്രദേശ് : രാജ്യത്ത് അതിഥി തൊഴിലാളികളുടെ മരണം തുടർക്കഥയാകുന്നു. പുതുതായി രാജ്യത്തെ നടുക്കുന്ന വാർത്ത വന്നിരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നാണ്. യു പിയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 അതിഥി തൊഴിലാളികൾ മരണപ്പെട്ടു. രാജസ്ഥാനിൽ നിന്നും സ്വദേശത്തേക്കായി പുറപ്പെട്ട ആളുകളാണ് മരണപ്പെട്ടത്. ഉത്തർ പ്രദേശിലെ ഔരയ ജില്ലയിലാണ്‌ അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ബീഹാർ , ജാർഖണ്ഡ്‌, പശ്‌ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനത്തെ ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗൺ […]

Kerala News

ബിഹാറിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു

ഹൈദരാബാദ് : ബിഹാറിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരാണ് മരണപ്പെട്ടത് .കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്സ്), ഡ്രൈവർ സ്റ്റെനി എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങവേ നിസാമാബാദിൽ വെച്ച് ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അനീഷിന്റെ ഭാര്യയ്ക്കും മൂത്തമകൾക്കും പരുക്കേറ്റിട്ടുണ്ട്

കുന്ദമംഗലത്ത് ബെന്‍സ് കാര്‍ ഷോപ്പിന് തീപ്പിടിച്ചു, രണ്ട് കോടിയുടെ നാശനഷ്ടം

കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്ത് ബെന്‍സ് കാര്‍ റിപ്പയറിംഗ് ഷോപ്പ് കത്തിനശിച്ചു. പ്രധാന വര്‍ക്ക്‌ഷോപ്പായ മുറിയ നാലിലെ ജോഫിയുടെ ഉടമസ്ഥതയില്‍ ഉള്ള എമിറേറ്റ് വര്‍ക്ക് ഷോപ്പിനാണ് തീ പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പുലര്‍ച്ചയോടെയാണ് സംഭവം. പ്രദേശത്തെ സ്ത്രീ പുക ഉയരുന്നത് കണ്ട് വിളിച്ചുപറയുകയായിരുന്നു. ഉടന്‍ ഉടമ ജോഫി സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചു. പിന്നീടാണ്് വെള്ളിമാട്കുന്ന്, നരിക്കുനി, മുക്കം, കോഴിക്കോട്, മീഞ്ചന്ത എന്നീസ്ഥലത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പതിനൊന്നോളം വണ്ടികള്‍ കത്തിനശിച്ചു. രണ്ടു വണ്ടികള്‍ ഇദ്ദേഹം […]

Kerala News

സുനിലും ഭാര്യ ബിന്ദുവും മക്കളും റമ്ളാൻ നോമ്പിലാണ് കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്ന സമൂഹത്തിനു വേണ്ടി പ്രാർത്ഥനയിലാണ്

കോഴിക്കോട് : പുലർച്ചെ സുബഹി വാങ്ക് കൊടുക്കന്നതിനു മുൻപ് അത്താഴം കഴിച്ച് നോമ്പു നോൽക്കുന്ന കുടുംബത്തെ കാണാൻ കഴിയുന്നത് ഈ റമ്ളാൻ മാസത്തിൽ പുതുമയുള്ളതൊന്നല്ല. എന്നാൽ അതൊരു ഹിന്ദു കുടുംബമായാൽ നമുക്കതൊരു കൗതുകം തന്നെയാണ്. അതിനപ്പുറം നമ്മുടെ നാടിൻറെ മതേതരത്വം ചൂണ്ടി കാണിക്കുന്ന രേഖപെടുത്തലാണ്. അങ്ങനൊരു കുടംബത്തെ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിലൂടെ പരിചയപെടാം. കോഴിക്കോട് കുന്ദമംഗലത്ത് അജ്മൽ സ്റ്റുഡിയോ നടത്തുന്ന കണ്ണോറ സുനിലിന്റെ കുടുംബമാണ് വ്യത്യസ്തമായ ഈ ശൈലി പിന്തുടരുന്നത്. ഇസ്ലാം മത വിശ്വാസികൾ നോമ്പ് […]

Kerala News

ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ മോട്ടോർസൈക്കിൾ ബ്രിഗേഡ്

തിരുവനന്തപുരം : ഇതര സംസ്ഥാനത്തെ മലയാളികൾ കേരളത്തിലെത്തിയതോടെ ഹോം ക്വാറന്റൈൻ സജീവമാക്കുകയാണ് സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് ഹോം ക്വാറന്റൈനുകൾ നല്ല രീതിയിലാണ് നടന്നു പോകുന്നത്. ഇതിന്റെ വിജയമാണ് ഏറെ കുറെ രോഗത്തെ തടഞ്ഞു നിർത്താൻ സാധ്യമാക്കിയതും. ഇതിന്റെ ഭാഗമായി നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജില്ലകൾ തോറും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം നിലവിൽ കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും പരിസരങ്ങളിലും പെട്രോളിങ് നടത്തുകയും വീട്ടിൽ എത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. നിയമം ലംഘിച്ച് […]

error: Protected Content !!