Kerala News

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് ജാഗ്രത വേണം കരുതൽ തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രതയും കരുതലും നില നിർത്തേണ്ട സാഹചര്യം . പുതുതായി16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവർ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യം തുടരുകയാണ് നിലവിൽ സംസ്ഥാനത്ത് . ഇന്ന് ആർക്കും രോഗം ഭേദമായില്ല. 122 പേരെ ഇന്ന് പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് കൂടുതൽ പ്രവേശിപ്പിച്ചത്. 576 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 48825 പേർ നിരീക്ഷണത്തിൽ ഇന്ന് വയനാട് […]

Local

ഖുർആൻ പ്രശ്നോത്തരി

കോഴിക്കോട് : ഡയലോഗ് സെന്റർ കേരള, കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിക്കുന്ന ലളിതസാരം ഖുർആൻ പ്രശ്നോത്തരിയുടെ ഓൺലൈൻ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ കെ.പി. രാമനുണ്ണി നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രടറി സദറുദ്ദീൻ പുല്ലാളുർ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ദാനിഷ് കുന്ദമംഗലം, നബീൽ പി.പി. എന്നിവർ പങ്കെടുത്തു.

National

കൃഷിക്കും അനുബന്ധ മേഖലക്കും പ്രാധാന്യം നല്‍കി സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തില്‍ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമുള്ള പദ്ധതികളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും(അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളവ) മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ”വോക്കല്‍ ഫോര്‍ ലോക്കല്‍ വിത്ത് ഗ്ലോബല്‍ ഔട്ട് റീച്ച്” എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അസംഘടിത മേഖലയിലെ മൈക്രോ ഫുഡ് എന്റര്‍പ്രെസസി(എം.എഫ്.ഇ.)നു വേണ്ടി 10,000 കോടിയുടെ പദ്ധതി […]

News

ന്യൂസ് പേപ്പര്‍ ചലഞ്ച്; എസ്.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക തുക കൈമാറി

വിവിധ സ്ഥലങ്ങളില്‍ നിന്ന് പഴയ പത്രങ്ങള്‍ സ്വരൂപിച്ച് വിറ്റ് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എസ്.എഫ്.ഐ വെള്ളിപ്പറമ്പ ലോക്കല്‍ കമ്മിറ്റി. 6060 രൂപയാണ് ഇത്തരത്തില്‍ ഇവര്‍ സ്വരൂപിച്ച് എംഎല്‍എ പി.ടി.എ റഹീമിനെ ഏല്‍പ്പിച്ചത്. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം അക്ഷയ് തുക കൈമാറി. ഏരിയാ സെക്രട്ടറി അജയ്, ലോക്കല്‍ സെക്രട്ടറി ആദര്‍ശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Local

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 15 : ആലപ്പുഴ,കോട്ടയം,ഇടുക്കി മെയ് 16: എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ മെയ് 17:ആലപ്പുഴ, എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍, മെയ് 18: ആലപ്പുഴ,കോട്ടയം, എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ മെയ് 19:ഇടുക്കി. എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ […]

News

കോവിഡ്; ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ നൂറ് കോടി ഡോളര്‍ സഹായം

കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ നൂറ് കോടി ഡോളര്‍ സഹായം. 7500കോടി ഡോളറിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം. സാമൂഹിക സുക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കായാണ് തുക വിനിയോഗിക്കേണ്ടത്. പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആ തുക വിനിയോഗിക്കേണ്ടത്. സാമൂഹിക സുരക്ഷക്ക് അനുവദിച്ച 100 കോടി ഡോളര്‍ സഹായത്തിന്റെ ഫലം നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ക്കാണ് വിനിയോഗിക്കേണ്ടത്.

News

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ 14 ദിവസം നിരീക്ഷണം നിര്‍ബന്ധം

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. സര്‍ക്കാരിന്റെ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

News

കാസര്‍ഗോഡ് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം

കാസര്‍ഗോഡ് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ആളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് ആദ്യം കോവിഡ് പകര്‍ന്നത്. ഇന്നലെ സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന രോഗനിരക്ക് വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 36, 910 പേര്‍ നിരീക്ഷണത്തിലാണ്. 548 പേര്‍ ആശുപത്രികളിലാണ് കഴിയുന്നത്. 15 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. വയനാട് […]

Kerala News

നിരീക്ഷണത്തിൽ കഴിയുന്ന എസ് പി ആർ. ഇളങ്കോ ഐ പി എസ് വയനാട് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ ആശങ്ക വേണ്ട വയനാട് ഡി വൈ എസ് പി യുടെ ഫലം നെഗറ്റീവ് ആയത് ആശ്വാസം

വയനാട് : ജില്ലയിൽ മൂന്ന് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ ജാഗ്രതയിലാണ് വയനാട്. അതേ സമയം ഇത്തരമൊരു സാഹചര്യം വന്നാൽ എന്തൊക്കെ മുൻകൂട്ടി ചെയ്യണമെന്ന കാര്യത്തിൽ നേരത്തെ തയ്യാറെടുപ്പുകൾ നടന്നതായി നിരീക്ഷണത്തിൽ കഴിയുന്ന എസ് പി ആർ. ഇളങ്കോ ഐ പി എസ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ഫോൺ സംഭാഷണത്തിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇദ്ദേഹം, സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് വീട്ടിൽ ഇരുന്നു കൊണ്ട് കോവിഡ് പ്രവർത്തനങ്ങളിൽ സഹ പ്രവർത്തകർക്ക് […]

Local

കോവിഡ് 19: പ്രവാസി മലയാളികൾക്ക് മുൻകരുതലുമായി ലഘു വീഡിയോ

കോവിഡ് 19 ന്റെ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് അവബോധം നൽകുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘു വീഡിയോകൾ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. പ്രവാസികൾ ക്വാറന്റൈനിൽ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ‘ഒറ്റയ്ക്കല്ല; ഒരുമിച്ച്’, മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവു സമൂഹവും പുലർത്തേണ്ട ആരോഗ്യ സമീപനം സംബന്ധിച്ച ‘കറങ്ങി നടക്കല്ലേ’ എന്നീ വിഡിയോകളാണ് പ്രകാശിപ്പിച്ചത്. സിനിമാതാരങ്ങളായ അലൻസിയർ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, അനിൽ നെടുമങ്ങാട്, സുധികോപ്പ, […]

error: Protected Content !!