കൃഷിക്കും അനുബന്ധ മേഖലക്കും പ്രാധാന്യം നല്‍കി സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം

0
91

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തില്‍ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമുള്ള പദ്ധതികളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും(അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളവ) മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

വോക്കല്‍ ഫോര്‍ ലോക്കല്‍ വിത്ത് ഗ്ലോബല്‍ ഔട്ട് റീച്ച്” എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അസംഘടിത മേഖലയിലെ മൈക്രോ ഫുഡ് എന്റര്‍പ്രെസസി(എം.എഫ്.ഇ.)നു വേണ്ടി 10,000 കോടിയുടെ പദ്ധതി നടപ്പാക്കും.


മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടിയുടെ ഫണ്ട്.

ഔഷധ സസ്യക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ 4,000 കോടി. ഗംഗാ തീരത്ത് 800 ഹെക്ടര്‍ സ്ഥലം ഔഷധ സസ്യ ഇടനാഴിയാക്കും. 

അവശ്യവസ്തു നിയമം ഭേദഗതി ചെയ്യും. ആകര്‍ഷകമായ വിലയില്‍ വില്‍പ്പന നടത്താനും കടമ്പകളില്ലാത്ത അന്തര്‍സംസ്ഥാന വിപണനത്തിനും കാര്‍ഷിക ഉത്പന്നങ്ങളുടെ ഡിജിറ്റല്‍ കച്ചവടത്തിനും ലക്ഷ്യമിട്ട് ദേശീയ നിയമത്തിനു രൂപം നല്‍കും. 

പച്ചക്കറി മേഖലയ്ക്ക് 500 കോടി.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു മാത്രമായിരുന്ന ”ഓപ്പറേഷന്‍ ഗ്രീന്‍” പദ്ധതിയിലേക്ക് മുഴുവന്‍ പച്ചക്കറികളെയും പഴങ്ങളെയും ഉള്‍പ്പെടുത്തി. പദ്ധതി ആദ്യഘട്ടത്തില്‍ ആറുമാസം നടപ്പാക്കും. പിന്നീട് വിപുലപ്പെടുത്തുകയും കാലയളവ് നീട്ടുകയും ചെയ്യും. 

LEAVE A REPLY

Please enter your comment!
Please enter your name here