Local

ഈങ്ങാപ്പുഴയിലെ ഡോക്ടര്‍ക്ക് കോവിഡ്; ആശുപത്രി ജീവനക്കാരും ഗര്‍ഭിണികളും ക്വാറന്റൈനില്‍

പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിനി ആയ ഇവര്‍ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു. ക്വാറന്റീനില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആറു ജീവനക്കാരെയും 4 ഗര്‍ഭിണികളെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശമുള്ളതായി ഡോക്ടര്‍ പറഞ്ഞു. മെയ് അഞ്ചുമുതല്‍ റൂം ക്വാറന്റൈനില്‍ ആയിരുന്നുവെന്നും കര്‍ണാടകയില്‍ ഇതുവരെ ആരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

Local

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി. പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്തും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍വകലാശാല പരീക്ഷകളും മാറ്റും. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താവുന്ന വിധത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം വരും. അതിന് ശേഷം പുതുക്കിയ തിയതി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയ് 26ന് നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിനു പുറത്തുനിന്നെത്തുന്നവര്‍ക്കൊഴികെ സമ്പര്‍ക്കമൂലമുള്ള കോവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് […]

National

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ചുമതലയേല്‍ക്കും

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യ നാമനിര്‍ദേശം ചെയ്തു. അടുത്ത വെള്ളിയാഴ്ച അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യ ഗ്രൂപ്പ് ഏകകണ്‌ഠേനെ അംഗീകരിച്ചതാണ്. എകക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാന്‍ എന്നത് മുഴുവന്‍ സമയ സ്ഥാനമല്ല. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നതാണ് ചെയര്‍മാന്റെ കര്‍ത്തവ്യം. ചെയര്‍മാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനത്തില്‍ ലോകാരോഗ്യ […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു ഇന്നലെ മാത്രം 5,611 പുതിയ രോഗ ബാധിതർ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗമുക്‌തിയിൽ ആശ്വാസം തുടരുമ്പോൾ രോഗ ബാധിതരുടെ എണ്ണത്തിൽ ആശങ്ക വർധിക്കുന്നു. കഴിഞ്ഞദിവസം മാത്രം മ 5,611 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ എന്നതിൽ വർദ്ധനവ് കാണിക്കുന്നതാണ് പുതിയ കണക്കുകൾ കഴിഞ്ഞ 24 മണിക്കൂറിൽ 140 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താകെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1,06,750 ആയി. ആകെ മരണസംഖ്യ 3,303 ആണെന്നും കണക്കുകൾ പറയുന്നു.രോഗം ബാധിച്ചവരില്‍ 39.62 ശതമാനം പേരാണ് രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ […]

Local

ലോക്ഡൗണിലും എം.വി.ആറില്‍ സമൃദ്ധിയുടെ ഇഫ്താര്‍

കുന്ദമംഗലം; ലോക്ക്ഡൗണിന്റെ പ്രയാസങ്ങള്‍ക്കിടയില്‍ ചൂലൂര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഒറ്റപ്പെട്ടു പോയ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സമൃദ്ധമായ ഇഫ്താറും അത്താഴവും നല്‍കി എസ്.വൈ.എസിന്റെ സാന്ത്വനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ വിപുലമായി കുന്ദമംഗലം സോണ്‍ എസ് വൈ എസിന്റെ കാര്‍മികത്വത്തില്‍ എം. വി. ആര്‍ കാന്‍സര്‍ സെന്ററിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി സംഘടിപ്പിച്ചിരുന്ന നോമ്പുതുറയും അത്താഴവും കോവിഡ് 19 മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ സംഘടന തീരുമാനിച്ചതായിരുന്നു. അതിനിടയിലാണ് ഒരു വിധേനയും ഭക്ഷണം ലഭ്യമാകാത്ത ഏതാനും […]

Kerala News

പാഴ് വസ്തുക്കളിൽ തീർത്ത കരകൗശല വസ്തുക്കൾ വീട്ടു വളപ്പിൽ കൃഷി,പൂന്തോട്ടം ലോക്ക് ഡൗണിൽ മാതൃകയായി പോലീസ് ദമ്പതികൾ

കോഴിക്കോട് : നിരത്തിലറങ്ങുന്ന ആളുകളെയും,വാഹനങ്ങളെയും കൃത്യമായി പരിശോധന നടത്തണം,ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. ഇതിനിടയിൽ ഓരോ ദിവസവും ഭക്ഷണം എപ്പോൾ കഴിക്കാനാകുമെന്നു പോലും ഉറപ്പില്ല. വീട്ടിൽ എത്തുന്നത് സാധാരണ ദിവസങ്ങളിൽ നിന്നും മാറി കുറഞ്ഞു വന്നു. ഏതൊരു പോലീസ് ഉദ്യോഗസ്ഥന്റെയും അവസ്ഥയാണിത്. എന്നാൽ ഈ കാലത്തും കിട്ടുന്ന സമയം കരവിരുതിനും കൃഷിക്കുമായി സമയം കണ്ടെത്തി മാതൃകയാവുകയാണ് വെള്ളന്നൂർ വലിയ മണ്ണിൽ സ്വദേശികളായ പോലീസ് ദമ്പതികളായ ഷിജുവും ഭാര്യ ബിനിഷയും. കോഴിക്കോട് കൺട്രോൾ റൂംസ്റ്റേഷനിലാണ് ഷിജു ജോലി ചെയ്യുന്നത് […]

International

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്. ഇതുവരെ 3,22,861 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. യുഎസിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 15,27,723 രോഗികളാണ് യുഎസിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 1500 മരണങ്ങളാണ്. ഇതോടെ യുഎസിലെ മരണസംഖ്യ 91,872 ആയി ഉയര്‍ന്നു. 22,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചത്. റഷ്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 രോഗികളുടെ എണ്ണം 2,99,941 ആയി ഉയര്‍ന്നു. […]

Kerala

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 8 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ്. കണ്ണൂര്‍ 5, മലപ്പുറം 3, തൃശൂര്‍ പാലക്കാട് , പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളല്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. 72000 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് ഇതില്‍ 455 പേര്‍ ആശുപത്രികളിലാണ്. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ നിലവില്‍ ചികിത്സയിലാണ്. […]

Local

ചിത്രരചനയില്‍ ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വൈഷ്ണവ്

കുന്ദമംഗലം: ചിത്രരചനയില്‍ ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വൈഷ്ണവ്. ഒഴയാടി കൃഷ്ണപുരിയില്‍ പ്രത്യുമ്‌നന്‍ -ശ്യാമ ദമ്പതികളുടെ മകനായ വൈഷ്ണവ് 50% ഡൌണ്‍ സിന്‍ഡ്രം എന്ന രോഗം ബാധിച്ച കുട്ടിയാണ്. മര്‍കസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ വൈഷ്ണവ് സ്മൈല്‍, തണല്‍, എന്നീ സ്ഥാപനങ്ങളില്‍ നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും ടിവി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ലോക്ഡോണ്‍ ആരംഭ സമയത്ത് ട്രസ്റ്റ് കുന്ദമംഗലം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ചിത്ര രചന മത്സരം ആരംഭിച്ചിരുന്നു, വീട്ടുകാര്‍ ട്രസ്റ്റിന്റെ ചിത്രരചനാ മത്സരത്തില്‍ […]

News

മറന്നുപോയോ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍….

കൊറോണ സംസ്ഥാനത്ത് സ്ഥിരീകരിച്ചതുമുതല്‍ പ്രതിരോധ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ആരംഭിച്ചതായിരുന്നു ബ്രേക്ക് ദ ചെയിന്‍ ചാലഞ്ച്. പൊതുജനങ്ങള്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടിക്ക് കുറഞ്ഞ സമയം കൊണ്ടുതന്നെ വലിയ സ്വീകാര്യത ലഭിച്ചു. ജനങ്ങള്‍ ചാലഞ്ച് ഏറ്റെടുത്തതോടെ കടകളിലും ബസ് സ്‌റ്റോപ്പുകളിലും റോഡിലും വരെ കൈകഴുകല്‍ കേന്ദ്രങ്ങള്‍ വന്നു. ബോധവല്‍ക്കരണവുമായി പോലീസ് വീഡിയോ ഇറക്കിയത് നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ വൈറലാവുകയും ലോക ശ്രദ്ധ നേടുകയും ചെയ്തു. പല രാഷ്ട്രീയ പാര്‍ട്ടികളും […]

error: Protected Content !!