കുന്ദമംഗലം: ചിത്രരചനയില്‍ ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി വൈഷ്ണവ്. ഒഴയാടി കൃഷ്ണപുരിയില്‍ പ്രത്യുമ്നന്‍ -ശ്യാമ ദമ്പതികളുടെ മകനായ വൈഷ്ണവ് 50% ഡൌണ്‍ സിന്‍ഡ്രം എന്ന രോഗം ബാധിച്ച കുട്ടിയാണ്. മര്‍കസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ വൈഷ്ണവ് സ്മൈല്‍, തണല്‍, എന്നീ സ്ഥാപനങ്ങളില്‍ നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും ടിവി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ലോക്ഡോണ്‍ ആരംഭ സമയത്ത് ട്രസ്റ്റ് കുന്ദമംഗലം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ചിത്ര രചന മത്സരം ആരംഭിച്ചിരുന്നു, വീട്ടുകാര്‍ ട്രസ്റ്റിന്റെ ചിത്രരചനാ മത്സരത്തില്‍ വൈഷ്ണവിനെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയും അവന് നല്ല രീതിയില്‍ ചിത്രങ്ങള്‍ വരക്കാന്‍ ആരംഭിക്കുകയും ചെയ്തു. കണക്കില്‍ താല്പര്യം ലഭിക്കുന്നതിന് വേണ്ടി ദിവസവും വരയ്ക്കുന്ന ചിത്രങ്ങളുടെ കണക്കെടുത്തു വീട്ടുകാര്‍ക്ക് നല്കുമ്പോള് ഓരോ ചിത്രത്തിനും പ്രോത്സാഹനം എന്ന രീതിയില്‍ പണം നല്കി. ഈ പണം കൂട്ടിവെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. തുക മനുഷ്യാവകാശ പ്രവര്ത്തകന് നൗഷാദ് തെക്കയില്‍ ഏറ്റുവാങ്ങി.