News

മറന്നുപോയോ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍….

കൊറോണ സംസ്ഥാനത്ത് സ്ഥിരീകരിച്ചതുമുതല്‍ പ്രതിരോധ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ആരംഭിച്ചതായിരുന്നു ബ്രേക്ക് ദ ചെയിന്‍ ചാലഞ്ച്. പൊതുജനങ്ങള്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടിക്ക് കുറഞ്ഞ സമയം കൊണ്ടുതന്നെ വലിയ സ്വീകാര്യത ലഭിച്ചു. ജനങ്ങള്‍ ചാലഞ്ച് ഏറ്റെടുത്തതോടെ കടകളിലും ബസ് സ്‌റ്റോപ്പുകളിലും റോഡിലും വരെ കൈകഴുകല്‍ കേന്ദ്രങ്ങള്‍ വന്നു. ബോധവല്‍ക്കരണവുമായി പോലീസ് വീഡിയോ ഇറക്കിയത് നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ വൈറലാവുകയും ലോക ശ്രദ്ധ നേടുകയും ചെയ്തു. പല രാഷ്ട്രീയ പാര്‍ട്ടികളും മത്സരിച്ച് കൈകഴുകല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ജില്ല നേതാക്കള്‍ വരെ എത്തി ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

എന്നാല്‍ ലോക്ഡൗണ്‍ നാലാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ പ്രധാന്യം എല്ലാവരും മറന്നു. വഴിയോരങ്ങളിലെ കൈകഴുകല്‍ കേന്ദ്രങ്ങള്‍ അനാഥമായി. രാഷ്ട്രീയക്കാര്‍ കൊട്ടിഘോഷിച്ച സ്ഥാപിച്ചവ വെറും പ്രഹസനം മാത്രമായി. സംസ്ഥാനത്ത് നാലാം ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനജീവിതം ഏറെക്കുറെ സാധാരണ ഘതിയിലായി. മിക്ക കടകളിലും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെങ്കിലും സാനിറ്റൈസറോ ഹാന്‍ഡ് വാഷോ ഇല്ല. ഏറെക്കുറെ എല്ലാവരും ഈ ചാലഞ്ച് മറന്നുതുടങ്ങി.

നമ്മള്‍ മറന്നെങ്കിലും കൊറോണ ഇതൊന്നും മറന്നിട്ടില്ല. ജനങ്ങള്‍ വീണ്ടും സമൂഹത്തിലേക്ക് ഇറങ്ങിയതോടെ കൊറോണ വ്യാപിക്കാന്‍ സാധ്യത കൂടുതലായിട്ടുണ്ട്. വീണ്ടും ഈ ചാലഞ്ച് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതും ജാഗ്രത നമുക്ക് കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!