സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 4 പേര് വിദേശത്ത് നിന്ന് എത്തിയവരും 8 പേര് മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ്. കണ്ണൂര്‍ 5, മലപ്പുറം 3, തൃശൂര്‍ പാലക്കാട് , പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളല്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. 72000 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് ഇതില്‍ 455 പേര് ആശുപത്രികളിലാണ്.
സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര് നിലവില്‍ ചികിത്സയിലാണ്. ആകെ 72,000 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 71,545 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്.
ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 45,527 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 33 ഹോട്ട് സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.