International

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്. ഇതുവരെ 3,22,861 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.

യുഎസിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 15,27,723 രോഗികളാണ് യുഎസിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 1500 മരണങ്ങളാണ്. ഇതോടെ യുഎസിലെ മരണസംഖ്യ 91,872 ആയി ഉയര്‍ന്നു. 22,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചത്.

റഷ്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 രോഗികളുടെ എണ്ണം 2,99,941 ആയി ഉയര്‍ന്നു. റഷ്യയിലെ മരണസംഖ്യ 2,837 ആണ്. ബ്രസീലില്‍ 2,71,885 ഉം യുകെയില്‍ 2,50,138 ഉം കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറ്റലി – 2,26,699, ഫ്രാന്‍സ് – 1,80,933 ജര്‍മനി, 1,77,778 തുര്‍ക്കി-1,51,615, ഇറാന്‍ 1,24,603, ഇന്ത്യ- 1,06,475 എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളില്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!