Local News

കോവിഡ് കാലത്തെ മാനസിക പിന്തുണക്ക് കൗൺസിലിംഗ് അവസരമൊരുക്കി പി.ടി.എ റഹീം

കോവിഡ് കാലത്തെ മാനസിക അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സൗജന്യ കൗൺസിലിംഗ് സേവനം ഒരുക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്നമംഗലം മണ്ഡലത്തിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപം നൽകിയ ജനകീയ സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ഹീലിംഗ് ലൈറ്റ് ഇൻറർനാഷണലുമായി സഹകരിച്ചാണ് നൂതനമായ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവർക്ക് മുമ്പിൽ ഉപജീവനത്തിൻ്റെ പുത്തൻ പ്രതീക്ഷകൾ നാമ്പെടുത്തു തുടങ്ങിയപ്പോഴാണ് കോവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചത്. സാമൂഹിക ജീവിതത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചതോടെ […]

National News

കോവിഡ് 19 വായുവിലൂടെയും പകരാം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം

കോവിഡ് 19 വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ബുധനാഴ്ച പുറത്തിറക്കിയ കൊറോണ വൈറസ് ചികിത്സാ മാര്‍ഗനിര്‍ദേശത്തിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമെ വൈറസ് പകരൂവെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് രോഗിയില്‍ നിന്നുളള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം അനുസരിച്ച് വ്യത്യാസപ്പെടാം. ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ച […]

National News

രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച് ലോകമാകെ പടര്‍ന്ന കൊവിഡ് 2019 ജനുവരി 30ന് രാജ്യത്താദ്യമായി കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് രോഗം ബാധിച്ചതിന്റെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാര്‍ച്ചില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ പതിയെ ബാധിതരുടെ […]

International News

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടേത് മോശം പ്രകടനമെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട്

  • 28th January 2021
  • 0 Comments

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടേത് മോശം പ്രകടനമെന്ന് ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റ്യൂട്ട്. കൊവിഡിനെ പ്രതിരോധിക്കുന്ന രാജ്യങ്ങളില്‍ 86ാം സ്ഥാനമാണ് ഇന്ത്യക്കെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ശ്രീലങ്ക,ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് മുകളിലാണ്. കൊവിഡിനെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച രാജ്യം ന്യൂസിലന്റ് ആണ്. ഏറ്റവും മോശം പ്രകടനം ബ്രസീലിന്റേതാണ്. കണക്കുകള്‍ പുറത്തുവിടാത്തതിനാല്‍ ചൈനയെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. […]

Health & Fitness National News

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് ലക്ഷദ്വീപ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം ഉടന്‍ പുറപ്പെടും

  • 21st January 2021
  • 0 Comments

ലക്ഷദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഇതുവരെ 27 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു കുക്കിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ജനുവരി മൂന്നിന് കൊച്ചിയില്‍ നിന്ന് കപ്പലില്‍ കാവരത്തിയിലേയ്ക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കവരത്തിയിലാണ് പ്രതിസന്ധി ഏറെ രൂക്ഷം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ചൊവ്വാഴ്ച മുതല്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

Local News

ചൂലാം വയല്‍ യുപി സ്‌കൂളില്‍ നാളെ (19-01-2021) കൊവിഡ് ടെസ്റ്റ്

  • 18th January 2021
  • 0 Comments

19-01-2021 ചൊവ്വാഴ്ച്ച രാവിലെ10.30 മുതൽ ഉച്ചക്ക് 12.30 വരേ ചൂലാം വയൽ UP സ്കൂളിൽ വെച്ചാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. 😷 കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. 😷 പരിശോധന നടത്തേണ്ടവർ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന ചൂലാം വയൽ സ്ക്കൂളിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി. 😷 പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. 😷 […]

Kerala News

കെ എം ഷാജി എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 9th January 2021
  • 0 Comments

മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും.

Health & Fitness National News

24 മണിക്കൂറിനിടെ രാജ്യത്ത് 18,222 പേര്‍ക്ക് കൊവിഡ്, 238 മരണം

  • 9th January 2021
  • 0 Comments

24 മണിക്കൂറിനിടെ രാജ്യത്ത് 18,222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.04 കോടിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 228 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,50,798 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച 19,253 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 2,24,190 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,04,31,639 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,00,56,651 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് […]

Health & Fitness Kerala News

അഞ്ച് ലക്ഷം കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

  • 5th January 2021
  • 0 Comments

അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. പ്രത്യേക പരിഗണന വേണമെന്നും കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ വേണമെന്നും കേരളം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ കൊവിഡ് ബാധിച്ചത് 4,103 പേര്‍ക്കാണ്. ഇതോടെ എറണാകുളം ജില്ലയില്‍ ആകെ കൊവിഡ് […]

Health & Fitness Kerala News

‘സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തും’; കെ കെ ശൈലജ ടീച്ചര്‍

  • 3rd January 2021
  • 0 Comments

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ […]

error: Protected Content !!