Local

ജീവകാരുണ്യരംഗത്ത് കെ.എം.സി.സി.യുടെ സംഭാവന പകരം വെക്കാനില്ലാത്തത്; കെ.മൂസ്സ മൗലവി


പെരുമണ്ണ: കോവിഡ് 19 ന്റെ മഹാമാരിക്കിടയിലും സഹജീവികൾക്ക് തണലായി മാറുന്ന കെ.എം.സി.സി.യുടെ പ്രവർത്തനം ലോകത്ത് തന്നെ പകരം വെക്കാനില്ലാത്തതാണെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡണ്ട് കെ.മൂസ്സ മൗലവി അഭിപ്രായപ്പെട്ടു. സ്വന്തം ജീവൻ പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും മറ്റുള്ളവരെ സഹായിക്കുന്ന പ്രവർത്തനം ഏറെ ശ്ലാ ഗനീയമാണെന്നും അദ്ധേഹം പറഞ്ഞു. ഗ്ലോബൽ കെ.എം.സി.സി. കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷണക്കിറ്റ് പെരുമണ്ണയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഗ്ലോബൽ കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് ശിഹാബ് പാലക്കുറ്റി അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന..സെക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. കെ.എം.സി.സി ഭാരവാഹികളായ സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ, ബഷീർമണക്കടവ്, മുസ്ലിം ലീഗ് നേതാക്കളായ എൻ.പി.ഹംസ മാസ്റ്റർ, കുമ്മങ്ങൽ അഹമ്മദ്, എം.പി.അബ്ദുൽ മജീദ്, വി.പി.മുഹമ്മദ് മാസ്റ്റർ, വി.പി.കബീർ, കോഡിനേറ്റർ കെ.സി.ശരീഫ്, പി.അസീസ്, പി.അബ്ദുസ്സലാം, വി.പി.അസൈനാർ, എൻ.കെ.ശരീഫ, വി.പി.കുഞ്ഞഹമ്മദ് തുടങ്ങിയവർ സംബസിച്ചു.

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

പതിമംഗലം കെ എം സി സിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി പതിമംഗലം പ്രദേശത്തെ 325 ഓളം വീടുകളിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജന: സിക്രട്ടറി പി.കെ ഫിറോസ് ശാഖാ ലീഗ് പ്രസിഡണ്ട് നാസർ ചാലിയിലിന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഒ ഉസൈൻ മുഖ്യാതിഥി ആയിരുന്നു. പതിമംഗലം ടൗൺ മസ്ജിദ് ഖത്വീബ് ഷഫീഖ് അലി മിഫ്താഹി പ്രാർത്ഥന നടത്തി. യു. മാമു ഹാജി, സി വി മുസ്തഫ ഹാജി, എ ടി അഹമ്മദ് കുട്ടി ,റസാക്ക് സി, ടി ശംസുദ്ധീൻ ,ഇസ്മായിൽ ടി, മുഹമ്മദ് പി എം , നാസർ ടി, അഷ്റഫ് യു , നാസർ എം.സി, ജംഷിദ് എം.പി,ഖാലിദ് കെ പി , സലീം വി.പി, അലവി സി.ടി,റഷീദ് എ.സി , ഷമീർ എം , ലബീബ് കെ. ടി , ഷൗക്കത്ത് പി , മുസ്തഫ എ.സി , റിയാസ് എ .സി തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!