International

കോവിഡ് പ്രതിരോധ വാക്‌സിന്‍; ആദ്യഘട്ടം വിജയകരമെന്ന് ചൈന

കോവിഡ് 19 വൈറസ് രോഗപ്രതിരോധത്തിന് വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന. 108 പേരില്‍ പ്രഥമ പരീക്ഷണം നടത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കി.
ആദ്യ ഘട്ട പരീക്ഷണത്തിന്റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. വാക്‌സിന്‍ പൂര്‍ണ്ണ വിജയമെന്ന് പറയാന്‍ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

ചൈനീസ് അക്കാദമി ഓഫ് എന്‍ജിനിയറിംഗ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ബയോളജി പ്രൊഫസറുമായ ഷെന്‍ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിന്‍ വികസിപ്പിക്കുന്നത്.
മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മനുഷ്യരിലെ പരീക്ഷണം നടത്തിയത്. 28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയുമില്ല. 508 പേരില്‍ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!