കോഴിക്കോട് : കുന്ദമംഗലത്ത് നിന്ന് നാട്ടിലേക്ക് ഇന്ന് 94 ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങും. ഉത്തർ പ്രദേശ് സ്വദേശികളാണിവർ. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വെച്ച് ആരോഗ്യ വകുപ്പ് പരിശോധനകൾ നടത്തിയ ശേഷം സർട്ടിഫിക്കറ്റ് നൽകി. ഇന്ന് മൂന്ന് മണിയോടെ ഇവരെ ക്യാമ്പുകളിൽ നിന്നും കെ എസ് ആർ ടി സി ബസ്സിൽ കോഴിക്കോട് റെയിവേ സ്റ്റേഷനിലേക്കായി എത്തിക്കും. വൈകീട്ട് ആറുമണിക്കാണ് ഇവർക്ക് നാട്ടിലേക്കുള്ള ട്രെയിൻ
ഉത്തർപ്രദേശിലേക്ക് പോകുന്ന അതിഥി തൊഴിലാളികൾക്കാണ് ഇന്ന് കോഴിക്കോട് നിന്നും ട്രെയിൻ അനുവദിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികൾക്കായുള്ള മണ്ഡലത്തിന്റെ പരിശോധനകൾക്കും നടപടികൾക്കുമായി ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തോടെ ജെ എച്ച് ഐ മാരായ ടി. സജിത്, ഷിജിത മാത്യു, സനൽകുമാർ ടി.പി, എന്നിവരും വില്ലേജ് ഓഫീസർ ശ്രീജിത്, വില്ലേജ് ഓഫീസ് ജീവനക്കാരായ ബബീഷ്, രഞ്ജിത് ,എന്നിവരും പങ്കാളികളായി.