കൽപ്പറ്റ: അതിതീവ്ര മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ അപകടമുണ്ടായ മേപ്പാടിയിൽ ഇന്നലെ 250 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാകുന്നു.
ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.
മണ്ണിടിച്ചലിൽ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ഒൻപത് പേരെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക്
മാറ്റി.
വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ
- ഹിര കുമാർ (32)
- ദിലീപ് (19)
- സൂരജ് യാദവ് (25)
- സഞ്ജയ് താക്കൂർ (35)
- രജനീഷ് (27)
- തന്മയ് ഘോഷ് (28)
- കൂപമാൽ (ജയ) (37)
- കുഞ്ചു (39)
- സന്തോഷ് കുമാർ

