Kerala Local

കുന്ദമംഗലത്ത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ എം എൽ എ യും വ്യാപാര വ്യവസായി ഏകോപന സമിതിയും

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കട തുറന്ന കുന്ദമംഗലത്തെ ചെറുകിട വ്യവസായികളുടെ കടകൾ കളക്ടറുടെ ഉത്തരവിനാൽ പൂട്ടിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ എം എൽ എ യു സി രാമൻ രംഗത്ത്. ജില്ലയിൽ ആരുടേതാണ് യഥാർത്ഥ സർക്കാർ നിലപാടെന്നു അധികൃതർ വ്യക്തമാക്കണമെന്നും വ്യാപാരികൾക്കും ജനങ്ങൾക്കും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിൽ വീഴ്ച വന്നെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. മുഖ്യ മന്ത്രി ഒന്ന് പറയുമ്പോൾ ഉദ്യോഗസ്ഥർ മറ്റൊന്ന് ചെയ്യുന്ന രീതിയിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. […]

News

പുറത്ത് നിന്നുള്ളവര്‍ എത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണം; കെ.കെ ഷൈലജ

പുറത്ത് നിന്നുള്ളവര്‍ എത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പുറത്ത് നിന്നുള്ളവര്‍ എത്തുമ്പോള്‍ ജോലി കൂടും. മുന്‍ഗണനാക്രമത്തിലാണ് കേരളത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നത്. അതിര്‍ത്തികളില്‍ കൃത്യമായ പരിശോധന നടത്തി അതിനനുസരിച്ചാണ് ആളുകളെ ക്വാറന്റൈനില്‍ താമസിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് ചെക്ക് പോസ്റ്റുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകള്‍ ലഭിച്ചവരാണ് എത്തുന്നത്. കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാര്‍ […]

International

കൊറോണക്കെതിരെ ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ വാക്‌സിന്‍ ലഭിക്കുമെന്ന് ഡൊണള്‍ഡ് ട്രംപ്

അമേരിക്കയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. വരുന്ന സെപ്റ്റംബറോടെ സ്‌കൂളുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊറോണ വാക്‌സിന്‍ കണ്ടെത്തുന്ന കാര്യത്തില്‍ മറ്റൊരു രാജ്യം അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കിയാലും അതില്‍ സന്തോഷമാണെന്നും മറ്റൊരു രാജ്യമാണ് വാക്‌സിന്‍ കണ്ടെത്തുന്നത് എങ്കില്‍ അവരെ അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു. താനത് കാര്യമാക്കുന്നില്ലെന്നും ഫലം ലഭിക്കുന്ന വാക്‌സിനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അസാധാരണമായ വേഗത്തില്‍ […]

Kerala Local News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം വാങ്ങാൻ ആരുമില്ലാതെ ദുരിതം പേറി ദമ്പതികൾ

കുന്ദമംഗലം : കോവിഡ് കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ പൊറുതി മുട്ടി വീടിനു മുൻവശത്ത് ചെരുപ്പ് കച്ചവടം നടത്തുകയാണ് പിലാശ്ശേരി സ്വദേശികളായ നസീർ- നസീറ ദമ്പതികൾ. ആരും വന്നു വാങ്ങുമെന്ന് യാതൊരു ഉറപ്പും ഇവർക്കില്ലെങ്കിലും വഴി തെറ്റിയെങ്കിലും ഒരു കച്ചവടം നടന്നു കിട്ടിയാൽ അത് ലഭിക്കുമല്ലോ എന്ന ചിന്തയിലാണിവർ . പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതം ചേർത്ത് വെച്ച ഇവരുടെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ 32 വർഷകാലമായി കോഴിക്കോട് പാളയം, മിഠായി തെരുവ് എന്നിവടങ്ങളിൽ […]

Local

കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചു

കുന്ദമംഗലം പഞ്ചായത്ത് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കിഡ്ണി രോഗികളെയും കാന്‍സര്‍ രോഗികളെയും മറ്റും സഹായിക്കുന്നതിന് വേണ്ടിയാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. കൂടാതെ വിവിധ ഭാഗങ്ങളില്‍ ദിവസച്ചെലവിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായി രണ്ടാം ഘട്ട സഹായമെന്നോണം ഭക്ഷണവും മറ്റും എത്തിച്ച് നല്‍കും. കൂടാതെ മറ്റ് രോഗികള്‍ക്ക് മരുന്ന് എത്തിച്ച് നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക കൂടിയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ദേശം. ചെയര്‍മാന്‍ മുന്‍ എംഎല്‍എ ചെയർമാൻയുസി രാമൻ, ജനറൽ കൺവീനർഒളോങ്ങൽ […]

News

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Local

ഭിന്നശേഷിക്കാരുടെ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

ഭിന്നശേഷിക്കാരുടെ അടുക്കളത്തോട്ടം പരിപാടിക്ക് തുടക്കമായി. .നാഷണല്‍ ട്രസ്റ്റ് – LLC, കോഴിക്കോടും പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് കോഴിക്കോടും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയ കോഴിക്കോട് പരിവാറിന്റെ സഹകരണത്തോടെയാണ് തോട്ടം നിര്‍മാണം നടത്തുന്നത്. ഒരോ വീടുകളിലും അടുക്കളത്തോട്ടം നിര്‍മ്മിച്ച് ജൈവ പച്ചക്കറി കൃഷിയിലുടെ ഭിന്നശേഷിക്കാര്‍ക്ക് ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയും, മാനസികോല്ലാസത്തിനുമായി പച്ചക്കറി കൃഷിക്കാവശ്യമായ വിത്തുകള്‍ 209 ഭിന്നശേഷി കുടുംബങ്ങള്‍ക്ക് കൃഷിഭവനിലൂടെ നല്‍കി. നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി കണ്‍വീനര്‍ പി.സിക്കന്തര്‍ ഭിന്നശേഷിക്കാരനായ കെ. ഹിബിന്‍ അലിക്ക് നല്‍കി വിതരണോല്‍ഘാടനം […]

Local

ന്യൂസ് ഫോട്ടോഗ്രാഫര്‍ നെല്ലിക്കോട് രതീഷ് അനുസ്മരണം നടത്തി

കുന്ദമംഗലം;പൊയ്യയിലെ ന്യൂസ് ഫോട്ടോഗ്രാഫറും യുവജനതാദള്‍ കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന നെല്ലിക്കോട് രതീഷിന്റെ 16ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌കൊണ്ട് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ ഉദ്ഘാടനം ചെയ്തു. എല്‍ജെഡി കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് മാമ്പറച്ചാലില്‍ രാജന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നെല്ലിക്കോട് കേളന്‍, കെ. വിനയകുമാര്‍, ഇ.രാമന്‍, പി. സജീവ് കുമാര്‍, ടി.പി ബിനു എന്നിവര്‍ […]

Kerala National News

രാജ്യം ആശങ്കയിൽ രോഗ ബാധിതരുടെ എണ്ണം 40,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിലെ വൻവർധനവ് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം രണ്ടായിരം കഴിഞ്ഞപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2500 രോഗ ബാധ റിപ്പോർട്ട് ചെയ്തു ഒരു ദിവസം ഇത്രയധികം കേസ്‌ ഇതാദ്യമാണ്‌‌. ഇതോടെ അഞ്ചുദിവസത്തിനുള്ളിൽ പതിനായിരത്തിലേറെപ്പേർ രോഗബാധിതരായി‌. നാനൂറിലേറെപ്പേർ മരിച്ചു. ആകെ‌ രോഗികൾ‌ 42 ,000 കടന്നു. അതേ സമയം അമേരിക്കയിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ് 26000 പേരാണ് കഴിഞ്ഞ ദിവസം പുതിയ കേസുകളായി റിപ്പോർട്ട് ചെയ്തത് 1114 മരണം ഇന്നലെ […]

Kerala Local

നഗരത്തെ വിറപ്പിച്ച ബ്ലാക്ക് മാൻ പിടിയിൽ

കോഴിക്കോട് : നഗരത്തിന്റെ പല ഭാഗങ്ങളിലായി ബ്ലാക്ക്മാനായി ഭീതി പടർത്തി ജനങ്ങളെ പൊറുതി മുട്ടിച്ച തലശേരി സ്വദേശി അജ്മലിനെ പോലീസ് പിടികൂടി. നേരത്തെ കൊയിലാണ്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകി പുറത്ത്വരികയായിരുന്നു. കസബ പൊലീസ് ആണ് ഇയാളെ പിടി കൂടിയത്. നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതുവെന്ന കാര്യം ഇയാൾ പോലീസിനോടായി വ്യക്തമാക്കി. […]

error: Protected Content !!