ന്യൂസ് ഫോട്ടോഗ്രാഫര്‍ നെല്ലിക്കോട് രതീഷ് അനുസ്മരണം നടത്തി

0
202

കുന്ദമംഗലം;പൊയ്യയിലെ ന്യൂസ് ഫോട്ടോഗ്രാഫറും യുവജനതാദള്‍ കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന നെല്ലിക്കോട് രതീഷിന്റെ 16ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌കൊണ്ട് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ ഉദ്ഘാടനം ചെയ്തു. എല്‍ജെഡി കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് മാമ്പറച്ചാലില്‍ രാജന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നെല്ലിക്കോട് കേളന്‍, കെ. വിനയകുമാര്‍, ഇ.രാമന്‍, പി. സജീവ് കുമാര്‍, ടി.പി ബിനു എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here