Trending

ആലുവയിൽ നിന്ന് കേരളത്തിന് നന്ദി നൽകി ഭുവനേശ്വറിലേക്ക്

ആലുവ : ഒടുവിൽ അതിഥി തൊഴിലാളികളുടെ ആവിശ്യം സർക്കാർ പരിഗണിക്കുയാണ് ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇത്തരം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാരുകൾ നടപടി തുടങ്ങി. കേരളത്തിൽ ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് ഇന്നലെ രാത്രിയോടെ പുറപ്പെടുമ്പോൾ എല്ലായിടത്തും തൊഴിലാളികളുടെ നന്ദി പ്രകടമായിരുന്നു.

ഇക്കഴിഞ്ഞ ലോക്ക് ഡൗണിലെ 39 ദിവസവും അതിഥി തൊഴിലാളികൾക്ക് മറ്റേത് സംസ്ഥാനം നൽകുന്നതിനേക്കാൾ പരിഗണന കേരളം നൽകി എന്നത് തീർച്ചയാണ്. ഭക്ഷണവും താമസവും തുടങ്ങി മുഴുവൻ സജീകരണവും ഒരുക്കാൻ സർക്കാരിനായി ഒപ്പം നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. തുടർന്ന് ഫലം കണ്ടു എന്ന് പറയാം

ഇന്നലെ പ്രത്യേക നോണ്‍ സ്‌റ്റോപ് ട്രെയിന്‍ ആലുവയില്‍ നിന്ന് നാട്ടിലേക്കായി പുറപ്പെട്ടത് 1140 അതിഥി തൊഴിലാളികളാണ് 34 മണിക്കൂർ നീളുന്ന യാത്രയിൽ വിശപ്പടക്കാൻ ഭക്ഷണപ്പൊതികൾ നൽകിയും അവസാന നിമിഷത്തെ കരുതലും സർക്കാർ കാണിച്ചു. ക്യാമ്പുകളിൽ നിന്നും കെ എസ് ആർ ടി സി ബസിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് അവരെ റെയിൽ വേ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് റെയിൽ വേ സ്റ്റേഷനിൽ മന്ത്രി സുനിൽ കുമാറും മറ്റ് ഉദ്യോഗസ്ഥരും യാത്ര അയക്കാനായി റെയിൽ വേ സ്റ്റേഷനലിൽ. ഇങ്ങനെ അവസാന നിമിഷം വരെ ഈ നാടിൻറെ സ്നേഹം അവർക്കു പകർന്നു നൽകി.

അതിഥി തൊഴിലാളികള്‍ക്കായി ശനിയാഴ്ച കേരളത്തില്‍ നിന്ന് രണ്ട് വണ്ടികള്‍ കൂടി യാത്ര തിരിക്കും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പട്‌നയിലേക്കുമാണ് ശനിയാഴ്ച പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. വരും ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ട് നിന്നും കൂടി അതിഥി തൊഴിലാളികളെയും വഹിച്ചുള്ള ട്രെയിനുകളുകൾ അവരുടെ ജന്മ നാട്ടിലേക്കായി പോകുമെന്നാണ് വിവരം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!