News

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തൃശൂര്‍പൂരം

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തൃശൂര്‍പൂരം. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു, കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ ഇത്തവണ തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ കൊടിയേറ്റവും ചടങ്ങ് മാത്രമായാണ് നടത്തിയത്. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തുന്നത്. 58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.

തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ആയിരുന്നു ആവശ്യം ഉന്നയിച്ചത്. നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമാണെന്നും അനുമതി നല്‍കാന്‍ കഴിയില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാറമേക്കാവ് വിഭാഗം ആവശ്യം ഉന്നയിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!