Kerala

ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ല; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നേരത്തെ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നായിരുന്നു ആവശ്യം. ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്നവരാണെന്നാണ് വാദം. ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.

Trending

നാട്ടിലേക്ക് മടങ്ങണമെന്നാവിശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം

മലപ്പുറം: ചട്ടിപ്പറമ്പിലിൽ നാട്ടിലേക്ക് മടങ്ങണമെന്നാവിശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സ്ഥലത്ത് പോലീസ് ലാത്തി വീശി സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ സാഹചര്യം നില നിൽക്കെ മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. നിലവിൽ ഇവർ താമസിക്കുന്ന ക്യാമ്പുകളിൽ ഭക്ഷണത്തിനോ താമസ സൗകര്യത്തിനോ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല എന്ന കാര്യം തൊഴിലാളികൾ പറയുന്നുവെങ്കിലും നാട്ടിലെത്തണമെന്നാണ് ആവിശ്യം. ലോക്ക് ഡൌൺ രാജ്യത്ത് നീട്ടാനുള്ള വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഈ […]

Local

കോവിഡ് 19: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ കോവിഡ് പോസിറ്റീവായ കേസുകളില്‍ മൂന്ന് പേര്‍ കൂടി ഇന്നലെ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ചങ്ങരോത്ത് സ്വദേശിയായ 20 കാരനും അഴിയൂര്‍ സ്വദേശിയായ 41 കാരനും എടച്ചേരി സ്വദേശിയായ 35 കാരനുമുള്‍പ്പെടെ മൂന്ന് കോഴിക്കോട് സ്വദേശികളാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 20 കോഴിക്കോട് സ്വദേശികളും നാല് ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 24 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ […]

Kerala

സർക്കാർ ജീവനക്കാരുടെ ശമ്പള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പു വെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള മന്ത്രി സഭ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വെച്ചു. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിന് സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിൻബലമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനെ പിന്നാലെ ആയിരുന്നു ഓർഡിനൻസ് പുറത്തിറക്കിയത്. ഗവർണർ ഓർഡിനസിൽ ഒപ്പു വെച്ചതോടെ ജീവനക്കാരുടെ ശമ്പളം ഈ മാസം മുതൽ സർക്കാരിന് മാറ്റി വെക്കാവുന്നതാണ്. അടുത്ത ആറു മാസത്തിനുള്ളിൽ എന്ന് പണം തിരിച്ചു […]

Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കട അണുവിമുക്തമാക്കി

കുന്ദമംഗലം: മുക്കം റോഡിലെ ഫ്രൂട്ട്സ് കട അണുവിമുക്തമാക്കി. കോഴിക്കോട് വെള്ളിമാട് കുന്ന് ഫയർ ഫോഴ്സ് ഓഫീസർ ബാബുരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ പ്രവർത്തനം . കഴിഞ്ഞ ദിവസം മുക്കം റോഡിലെ ഫ്രൂട്ട്സ് കടയിൽ വത്തക്ക ഇറക്കാനെത്തിയ ഡ്രൈവറായ തമിഴ് നാട് സേലം സ്വദേശിയ്ക്ക് ദേഹ അസ്വാസ്ഥ്യം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കട അടയ്ക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതിനെ തുടർന്നായിരുന്നു […]

Local

ആവശ്യക്കാര്‍ കൂടുന്നു; കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ആയുര്‍വ്വേദ, ഹോമിയോ മരുന്നുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മരുന്ന് കൂടുതല്‍ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ കൂടുതല്‍ വാങ്ങി ജനങ്ങള്‍ക്കെത്തിക്കാന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചു. ഒന്നാംഘട്ടത്തില്‍ മരുന്നുകള്‍ക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കൊവിഡ് കാലത്ത് ഒരു കോടിയിലധികം രൂപുയുടെ പ്രവര്‍ത്തനങ്ങളാണ് […]

National News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 പുതിയ കോവിഡ് കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കോവിഡ് ബാധിച്ചുള്ള മരണം 1074 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 67 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ പൊലിഞ്ഞത്. 8325 പേരാണ് രോഗമുക്തരായത് മഹാരാഷ്ട്ര, ഗുജറാത്ത്,തമിഴ്നാട് , ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. അതേ സമയം കേരളത്തിലും സുരക്ഷയും ജാഗ്രതയും ശക്തമാക്കുകയാണ്, കഴിഞ്ഞ […]

Local

വിദേശത്ത് നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്തത് 3,20,463 പേർ

വിദേശത്ത് നിന്ന് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്തത് 3,20,463 പേർ. തൊഴിൽ, താമസ വിസയിൽ പോയ 2,23,624 പേരും സന്ദർശക വിസയിലുള്ള 57436 പേരും ആശ്രിത വിസയിലുള്ള 20,219 പേരും ട്രാൻസിറ്റ് വിസയിലുള്ള 691 പേരും 7276 വിദ്യാർത്ഥികളുമുണ്ട്. മറ്റുള്ള വിഭാഗത്തിൽ 11,327 പേരുണ്ട്. 56,114 പേർ തൊഴിൽ നഷ്ടം കാരണം മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. വാർഷികാവധിക്ക് നാട്ടിൽ വരാൻ താത്പര്യമുള്ള 58823 പേരാണുള്ളത്. സന്ദർശക വിസ കാലാവധി കഴിഞ്ഞ 41236 […]

National News

ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ വിട വാങ്ങി

മുംബൈ: നടനും സംവിധായകനും നിർമ്മാതാവുമായ ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) മരണപ്പെട്ടു. മുബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു,ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെയായി യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച ഋഷി കപൂർ അഭിനയിച്ച ആദ്യ […]

International News

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,194

കോവിഡ് രോഗ വ്യാപനത്തിൽ നിന്നും മുക്തി നേടാതെ ലോകം. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ മരിച്ചത് 2,28,194 ആയി കഴിഞ്ഞു . ഏറ്റവും അധികം മരണം അമേരിക്കയികലാണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത. ഇതുവരെ രാജ്യത്ത് കോവിഡ് മരണം 61,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ മരിച്ചത്. അതേ സമയം ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ലോകത്ത് […]

error: Protected Content !!