ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,194

0
165

കോവിഡ് രോഗ വ്യാപനത്തിൽ നിന്നും മുക്തി നേടാതെ ലോകം. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ മരിച്ചത് 2,28,194 ആയി കഴിഞ്ഞു . ഏറ്റവും അധികം മരണം അമേരിക്കയികലാണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത. ഇതുവരെ രാജ്യത്ത് കോവിഡ് മരണം 61,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ മരിച്ചത്.

അതേ സമയം ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ലോകത്ത് ചികില്‍സയിലുള്ള 59,808 കോവിഡ് രോഗികളിളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മരണസംഖ്യയില്‍ അമേരിക്കയ്ക്ക് പിന്നിലായി രണ്ടാമതുള്ളത് ഇറ്റലിയില്‍ ആണ് . ഇറ്റലിയിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 27,682 ആയി. രോഗബാധിതര്‍ 2,03,591 പേരാണ്. സ്‌പെയിനില്‍ കോവിഡ് മരണം 24,275 ആണ്. രോഗബാധിതര്‍ 2,36,899 . ബ്രിട്ടനില്‍ കോവിഡ് മരണം 26,097 . രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു,1, 65,221 പേരാണ് ചികില്‍സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here