തിരുവനന്തപുരം: സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാലു രൂപയാണ് വർധിപ്പിച്ചത്. മിൽമ പുറത്തിറക്കുന്ന തൈര്, മോര് എന്നിവ അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില കൂടി.
വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില കൂട്ടിയിരുന്നതിനാൽ വില വർധനവ് ഈ ഉത്പന്നങ്ങൾക്ക് ബാധകമാകില്ല. നിലവിൽ കൈവശമുള്ള പാലുൽപന്നങ്ങൾക്ക് പഴയ നിരക്കാകും ബാധകമാകുക. ക്ഷീര കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്.
മുഖ്യമന്ത്രി വി.ഡി സതീശന്റെ അനുമതിയോടെ ഇക്കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധനയ്ക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല. സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിലെ 8 പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില വർധിപ്പിച്ചതിനാൽ പുതുക്കിയ നിരക്ക് ബാധകമാകില്ല.

