സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു

0
423

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളെ സ്ഥിരീകരിക്കുന്ന സഹചര്യത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു. പുതുതായി ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഉൾപ്പെടുത്തി കോവിഡ് 19 അവലോകനയോഗത്തിന് ശേഷമാണ് പ്രഖ്യാപനം

നേരത്തെ ഇളവുകൾ പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നിന്‌ പുതിയ തീരുമാനത്തിലേക്ക് പോകേണ്ടതുണ്ടെന്നും സർക്കാർ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here