കാസർഗോഡ്: ജില്ലയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ച മുഴുവൻ കോവിഡ് രോഗികളും രോഗ മുക്തരായി. കാസർഗോഡിന് ആശ്വാസകരമാണ് ഈ വാർത്ത. 89 രോഗികളാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് അവസാന രോഗി ഇന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ രണ്ടു പേർക്ക് വീതമാണ് രോഗംബേധമായത്.
ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിലൂടെ അഭിനന്ദനം അറിയിച്ചു. ജില്ലയിൽ ഇതുവരെ 175 പേർക്കാണ് അസുഖം സ്ഥിരീകച്ചത്. ഇന്ന് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും അധികം ആളുകൾ കോവിഡ് സ്ഥിരീകരിച്ചതും കാസർകോടായിരുന്നു.
ഏറെ ആശങ്ക പുലർത്തിയ ജില്ല കൂടിയായിരുന്നു കാസർഗോഡ്.
സംസ്ഥാനത്ത് ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. വീടുകളിൽ 20,255 പേരും, ആശുപത്രികളിൽ 518 പേരും നിരീക്ഷണത്തിലുള്ളത്.
ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള മുൻഗണനാ വിഭാഗത്തിലുള്ള വ്യക്തികൾ എന്നിവരുടെ മുൻഗണന വിഭാഗത്തിൽ നിന്നും 875 സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.