ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. സംസ്ഥാന സര്‍വീസിലെ ഏറ്റവും സീനിയറായ ബിശ്വനാഥ് സിന്‍ഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയാണ്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്സിലെ പഠനത്തിന് ശേഷമാണ് സിവില്‍ സര്‍വീസില്‍ […]









