Kerala

പതിവു മുടക്കിയില്ല; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദമ്പതികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ ദമ്പതികള്‍ ഇക്കുറിയും പതിവു മുടക്കിയില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കല്‍ അച്ച്യുതന്‍ മാസ്റ്ററും ഭാര്യ ഡോ.ഇ.സി സരസ്വതിയുമാണ്
മനുഷ്യ സ്‌നേഹത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് ശ്രദ്ധേയരായത്.

തങ്ങളുടെ പെന്‍ഷന്‍ അടങ്ങുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം 2018ലെയും 2019 ലെയും പ്രളയ ദുരിത കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഇവര്‍ കോവിഡ് വന്നതോടെ വലിയൊരു തുകയാണ് ഇത്തവണയും
സംഭാവനയായി നല്‍കിയത്. ഈ വര്‍ഷം അച്ച്യുതന്‍ മാസ്റ്റര്‍ 57,000 രൂപ നല്‍കിയപ്പോള്‍ ഡോ.സരസ്വതി തനിക്ക് കൈരളി ടി.വിയില്‍ നിന്ന് ഡിവിഡന്റായി ലഭിച്ച 6,000 രൂപയടക്കം 10,000 രൂപയാണ് നല്‍കിയത്.

2018 ല്‍ ഇരുവരും ചേര്‍ന്ന് 50,000 രൂപയും 2019 ല്‍ 45,000 രൂപയുമാണ് നല്‍കിയിരുന്നത്. വാഴക്കാട് യു.പി സ്‌കൂളില്‍ നിന്ന് വിരമിച്ച
അച്ച്യുതന്‍മാസ്റ്ററും ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഡോ. ഇ.സി സരസ്വതിയും അവശതകള്‍ക്കിടയിലും പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഇത്തവണയും പി.ടി.എ റഹീം എം.എല്‍.എയാണ് ചെക്ക് ഏറ്റുവാങ്ങിയത്. ടി.കെ മുരളീധരന്‍, കെ.പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!