ക്യാമ്പിലെത്തി ഭക്ഷണം കഴിച്ച് നോക്കി നല്ലതാണെന്ന് ഉറപ്പ് വരുത്തി; വെള്ളക്കെട്ടിൽ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനം;3–ാം ദിവസവും സജീവമായി എം.കെ.സ്റ്റാലിനും സംഘവും
പ്രളയ രക്ഷാപ്രവർത്തന രംഗത്ത് 3–ാം ദിവസവും സജീവമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സംഘവും. രക്ഷാപ്രവര്‍ത്തനത്തിന് മൂന്നാം ദിവസവും മുഖ്യമന്ത്രിയും സംഘവും സജീവമായി രംഗത്തുണ്ട്.മെഡിക്കൽ ക്യാംപുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും ക്യാംപുകളും സന്ദർശിച്ച അദ്ദേഹം അവശ്യവസ്തുക്കളും വിതരണം ചെയ്തു.വില്ലിവാക്കം, മധുരവയൽ, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശികുകയും തുടർന്ന് ചെന്നൈ കൊളത്തൂരിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു ഭക്ഷണവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യാനായി തയാറാക്കിയ ഭക്ഷണം സ്വയം കഴിച്ചുനോക്കി നല്ലതാണെന്ന് ഉറപ്പാക്കിയ […]









