തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തതിനെ പിന്തുണച്ച് മന്ത്രികെ.മുരളീധരന്‍. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോള്‍ അമ്മായിയപ്പന്റെ ക്യാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റിയാസും ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ ഏകീകരണം എന്ന പരാമര്‍ശത്തിലും മുരളീധരന്‍ പ്രതികരിച്ചു. വിവാദമായിട്ടുള്ള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പൊതുപരിപാടികള്‍ വരുമ്പോള്‍ ബോര്‍ഡുകളെ ഏകോപിപ്പിച്ചു കൊണ്ട് പരിപാടികള്‍ നടത്തും. ഏകീകരണ ദേവസ്വം ബോര്‍ഡ് എന്ന ആവശ്യം ഏറെ നാളായി ഉണ്ട്. ഹൈന്ദവ സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

