ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ കാങ്‌പോക്പി ജില്ലയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ന്യൂ കെയ്തല്‍മാന്‍ബി പ്രദേശത്തുള്ള ലോയ്‌ബോള്‍ ഖുള്ളന്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ 4.30 ഓടെ വെടിവെപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിന്റെ സാഹചര്യമോ ഏതെല്ലാം ഗ്രൂപ്പുകള്‍ തമ്മിലാണ് സംഘര്‍ഷം എന്ന കാര്യമോ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
മണിപ്പൂരില്‍ വീണ്ടും അക്രമം; മൂന്ന്‌പേര്‍ കൊല്ലപ്പെട്ടു; നിരവധി വീടുകള്‍ക്ക് തീയിട്ടു

