Kerala kerala

ഇടുക്കിയില്‍ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് മിഠായികള്‍ പിടിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തു. ഇടുക്കി അടിമാലിയിലാണ് നര്‍ക്കോട്ടിക് സംഘം മിഠായികള്‍ പിടിച്ചെടുത്തത്. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. ഇവയുടെ ഉറവിടം കണ്ടെത്തുമെന്ന് നാര്‍ക്കോട്ടിക് സംഘം വ്യക്തമാക്കി.

അതിനിടെ തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കൊട്ടിയം സ്വദേശി പ്രവീണ്‍ കസ്റ്റഡിയിലെടുത്തു. കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

കോഴിക്കോട് നഗരത്തില്‍ നടന്ന രാസലഹരി വേട്ടയില്‍ മുഖദാര്‍ സ്വദേശി അബ്ബാസ്, ഇടിയങ്ങര സ്വദേശി സക്കീര്‍ എന്നിവരില്‍ നിന്ന് കാറില്‍ കടത്തിയ 51 ഗ്രാം എംഡിഎംഎ പിടികൂടി . ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബേപ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത് .

എംഡിഎംഎ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ എല്‍എസ്ഡി, കെറ്റാമിന്‍, ഡയസെപ്പം, ടൈഡോള്‍, ഹാഷിഷ് ഓയില്‍, ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ ജില്ലയില്‍ നിന്ന് പിടികൂടി. ലഹരി വ്യാപനവും, ഉപയോഗവും തടയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരദേശ മേഖല ഉള്‍പ്പടെ കേന്ദ്രീകരിച്ചു പൊലീസും എക്‌സൈസും ചേര്‍ന്ന് പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!