കുന്ദമംഗലത്ത് 12 കിലോയോളം കഞ്ചാവ് പിടികൂടി
കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏകദേശം 12 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാരന്തൂര്‍ മര്‍കസിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം രണ്ട് കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകള്‍ ചാക്കില്‍ കെട്ടി പൊന്തക്കാടിനുള്ളില്‍ ഒളിപ്പിച്ച […]








