Local

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം ആറ് ഇടുക്കി നാല് പാലക്കാട് മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വന്നവരില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. ഒരാള്‍ വിദേശത്ത് നിന്നും വന്നതും ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം പിടിപെട്ടത്.

Kerala Local News

നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവം : പരിശോധന ഫലം നെഗറ്റീവ്

കുന്ദമംഗലം : ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവത്തെ തുടർന്ന് നടത്തിയ സ്രവ പരിശോധന ഫലം നെഗറ്റീവ്. യാതൊരു രീതിയിലുമുള്ള രോഗവുമല്ല വവ്വാലുകൾ ചത്തു വീണതിന് കാരണമെന്നും കാലാവസ്ഥ പ്രശ്നവും ഭക്ഷണ ലഭ്യത കുറവുമാണ് ഇത്തരത്തിൽ ചത്തു വീഴാനുണ്ടായ സാഹചര്യമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്ന വാർത്ത കഴിഞ്ഞ […]

Local

കോവിഡ് 19 രോഗത്തിന് ആറ് പുതിയ ലക്ഷണങ്ങള്‍കൂടി

കോവിഡ് 19 രോഗത്തിന് ആറ് പുതിയ ലക്ഷണങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്ത് അമേരിക്കയിലെ പൊതുജനാരോഗ്യ സംഘടനയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. നിലവിലെ കോവിഡ് രോഗികളില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലക്ഷണങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശരീരത്തില്‍ തണുപ്പ് അനുഭവപ്പെടുക, തണുപ്പിനൊപ്പമുള്ള വിറയല്‍, പേശീവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടമാവല്‍ എന്നിവയാണ് പുതിയ ലക്ഷണങ്ങള്‍ എന്ന് സി.ഡി.സി.പി പറയുന്നു. പനി, കഫക്കെട്ട്, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു നേരത്തെ കോവിഡ് ലക്ഷണങ്ങളായി പൊതുവില്‍ അംഗീകരിച്ചിരുന്നത്. മൂക്കൊലിപ്പ് ചില കോവിഡ് രോഗികളില്‍ […]

International Kerala News

പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യ

യു എ ഇ : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന്‌ വിവരം. എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 2000 കോടി രൂപ മുതൽ മുടക്കി തുടങ്ങിയ സംരംഭം പൂർത്തികരിക്കാൻ ഇരിക്കെയായിരുന്നു മരണം . ഇദ്ദേഹത്തിന്റെ മരണത്തിൽ ഏറെ ദുരൂഹത നിറഞ്ഞിരുന്നു. നിരവധി പേർക്ക് അത്താണി ആയിരുന്നു അറയ്ക്കൽ ജോയ്. പലർക്കും നിലവിൽ പ്രവാസ കമ്പനികളിൽ ജോലി നൽകിയ ഇദ്ദേഹം ഒരു നാടിന് തന്നെ ആശ്വാസമായിരുന്നു. തന്റെ സ്വപ്ന പദ്ധതിയായ എണ്ണ ശുദ്ധീകരണ പ്ലാന്റ് […]

Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികം; കെ.കെ ശൈലജ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന് കെ.കെ ശൈലജ. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസസൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടു പോയവര്‍, ചികിത്സാര്‍ത്ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ആളുകളെ കൊണ്ടുവരുകയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടു വരില്ല. കേന്ദ്ര സര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ വ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി […]

Kerala News

ശമ്പള ഭേദഗതി ഉത്തരവ് കത്തിച്ച പ്രധാന അധ്യാപകന് മാതൃകയായി വിദ്യാർത്ഥികൾ

താനൂര്‍ : കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ ശമ്പള ഭേദഗതി ഉത്തരവ് കത്തിച്ച കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാറിന്റെ നടപടിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പുത്തന്‍തെരു എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പ്രധാന അധ്യാപകന്റെ ആഹ്വാനത്തിനെതിരായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി മാതൃക കാട്ടി പ്രതിഷേധിച്ചത്. വിഷുക്കൈനീട്ടമായി കിട്ടിയ പണവും, കയ്യില്‍ കരുതിയ ചെറിയ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജിയുടെ കൈവശം പണം നൽകി. കെ ആദര്‍ശ്, […]

Kerala News

ജില്ലയിൽ ഇത് വരെ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കോഴിക്കോട്‌ : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ കാലയളവിൽ പഴകിയ മത്സ്യം പിടിച്ചെടുക്കുന്ന ഓപ്പറേഷൻ സാഗർ റാണിയുടെ പ്രവർത്തനം അഭിനന്ദനാർഹം. ജില്ലയിൽ ഇത് വരെ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു കഴിഞ്ഞു. പരിശോധന ശക്തമായി തുടരുന്നു. ജില്ലയിലേക്ക് തമിഴ്‌നാട്, കർണാടക, ഗോവ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം ലഭിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ പരിശോധനകളുടെ ഫലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ അസി. കമീഷണർ പി കെ ഏലിയാമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട്‌ 493 പരിശോധനകളിൽ […]

Kerala News

ഇടുക്കി ജില്ലയിൽ ചിലയിടങ്ങളിൽ ഡബിൾ ലോക്ക് ഡൗൺ

ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധിത പ്രദേശങ്ങളില്‍ ഡബിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തെ പുതിയ രോഗങ്ങങ്ങൾ സ്ഥിരീകരിക്കാത്ത ഇടുക്കിയിൽ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം . നത്തുകല്ലിനോട് ചേര്‍ന്ന വാര്‍ഡുകളിലാണ് ഡബിള്‍ ലോക്ക് ഡൗണ്‍.കട്ടപ്പന നഗരസഭയിലെ മൂന്ന് വാര്‍ഡുകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 10 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ കോവിഡ് […]

Local

പരിശോധന കൂടുതല്‍ വ്യാപകമാക്കണം: മുഖ്യമന്ത്രി

എറണാകുളം: കോവിഡ് വ്യാപനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി കൂടുതല്‍ ആളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ജില്ല കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ടെസ്റ്റ് വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ദിവസേന ശരാശരി 200 സാംപിളുകള്‍ ഓരോ ജില്ലയിലും ശേഖരിക്കും. ആശങ്കപ്പെടാനുള്ള അവസ്ഥ നിലവില്‍ ഇല്ലെന്നും പക്ഷെ കരുതല്‍ പ്രധാനമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.ലോക്ക് ഡൗണില്‍ നല്‍കുന്ന ഇളവുകള്‍ ജില്ല കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കുമെങ്കിലും ഇളവുകള്‍ […]

Kerala News

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് രോഗികകളുടെ വിവരങ്ങൾ ചോർന്നു

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് 19 രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ . ഗൂഗിള്‍ മാപ്പ് വഴി ചോർന്നു. കോവിഡ് രോഗികളെ സ്വകാര്യ കമ്പനികളില്‍ നിന്ന് വിളിച്ചതോടെയാണ് മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമായത്. സംഭവത്തെ തുടർന്ന് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ കളക്ടർ ചീഫ് സെക്രട്ടറിക്ക് ചോർച്ചയുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. പോലീസ് കോവിഡ് രോഗികൾക്കായി ഒരുക്കിയ പ്രാദേശിക ആപ്പിലൂടെ വിവരങ്ങൾ ചോർന്നതാവാമെന്നാണ് ആദ്യ നിഗമനം. ഡാറ്റ കേസുമായി നിലവിൽ സർക്കാർ പ്രതിരോധത്തിൽ […]

error: Protected Content !!