Local

ബ്ലാക്ക്മാൻ ശല്ല്യം സി.ഐ പരിശോധിച്ചു കൂട്ടികൾ ചോക്ക് കൊണ്ട് കുത്തി കുറിച്ചിട്ടത്

കു​ന്നമം​ഗ​ലം: പ്ര​ദേ​ശ​ത്ത് വീ​ണ്ടും ബ്ലാ​ക്ക്മാ​ൻ ശ​ല്ല്യംഎന്ന നവ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി.കുന്ദമംഗലം സി.ഐ ജയൻ ഡൊമനിക്ക് (എസ്.എച്ച്.ഒ) നേരിട്ട് പരാധിക്കിടയായ സ്ഥലം സന്ദർശിച്ചു. കുട്ടികൾ ചോക്ക് കൊണ്ട് കുത്തി കുറിച്ചിട്ടതാണെന്ന് കണ്ടെത്തി .ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് കു​ന്ന​മം​ഗ​ല​ത്തും പ​രി​പ​ര​ത്തും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ണ്ടെന്ന പരാതിയുയർന്നത്.​ കൂഴക്കോട് ഭാഗത്തും കു​ന്നമം​ഗ​ലം എം​എ​ൽ​എ റോ​ഡി​ൽ പ​ട്ടേ​ത്ത് ഭാഗത്തും വീടിൻ്റെ ചുമരിൽ എന്തോ വ്യക്തമല്ലാത്ത രീതിലിൽ എഴുതിട്ടുണ്ടെന്ന പരാധി ഫോണിൽ പോലീസിനെ അറിയിച്ചത്. ഇത് പ്രകാരം അന്വേഷണം നടത്തിയ […]

Local

1000 പ്രതിരോധ മാസ്കുകൾ നൽകി

കുന്ദമംഗലം: കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായി ജുബൈൽ ഗ്രൂപ്പ് 1000 മാസ്‌ക്കുകൾ നൽകി. ജുബൈൽ ഫുട്‍വെയർ ഉടമ അഷറഫ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സുനിതയ്ക്ക് മാസ്‌ക്കുകൾ കൈമാറി. കുന്ദമംഗല വരട്ട്യാക്കിൽ ജുബൈൽ ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ ജുബൈൽ മാനേജിങ് ഡയറക്ടർ ബഷീർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ, സുബൈർ ചാത്തൻകാവ് എന്നിവർ പങ്കെടുത്തു

Local

മൈക്കാവ് കൊറോണബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ വീട്ടിലെ ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ്.

കോടഞ്ചേരി: മൈക്കാവ് കൊറോണബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ വീട്ടിലെ രണ്ടുകുട്ടികൾ ഉൾപ്പെടെ ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ്. ആറുപേരെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഫലം പുറത്തു വന്നത്. ഇതോടെ ആശുപത്രിയിൽനിന്ന് ഇവരെ വീട്ടിലേക്കയച്ചു. വീട്ടിൽ കർശനനിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ഇവരടക്കം കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ 35 ആളുകൾ നിലവിൽ നിരീക്ഷണത്തിലുണ്ട്. 525 ആളുകൾ ഇതിനോടകം നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഡെപ്യുട്ടി കളക്ടർ സി. ബിജു വിലയിരുത്തി. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ കർശന നിയന്ത്രണം […]

National News

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 2‌7,886 മരണം 880 ആയി

ന്യൂഡൽഹി:രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 2‌7,886 ആയി. 880 പേർ ഇതുവരെ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1603 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗമുക്തി നിരക്ക് 22 ശതമാനമാണ്‌. ഇതുവരെ 6.25 ലക്ഷം സാമ്പിൾ പരിശോധിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 440 പേരില്‍ രോ​ഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 230 പേർക്കും . രാജസ്ഥാനിൽ69, മദ്ധ്യപ്രദേശ് 145, തമിഴ്‌നാട് 64, ആന്ധ്രപ്രദേശ് 81, തെലങ്കാന11, പശ്ചിമബംഗാൾ 40, ജമ്മുകശ്മീർ 29 എന്നിങ്ങനെയാണ് രോഗികളുടെ […]

Kerala News

ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടി കഴിയുന്നവർക്ക് സഹായത്തിനായി മാറ്റി വെച്ച് അബ്ദുറഹ്മാൻ

മലപ്പുറം: ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടി കഴിയുന്നവർക്ക് സഹായത്തിനായി മാറ്റി വെച്ച് മംഗലാപുരം ബന്തവാൽ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന ദിവസ വേതനക്കാരൻ . ജീവ കാരുണ്യ മേഖലയിൽ വേറിട്ട മാതൃകയാവുകയാണ് ഇദ്ദേഹം. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകണമെന്നായിരുന്നു അബ്ദുൽ റഹ്മാന്റെ ആഗ്രഹം. എന്നാൽ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടം വീട്ടാന്‍ സാധിക്കില്ലെന്ന ചിന്തയിലായിരുന്നു അബ്ദുൽ റഹ്മാൻ സമ്പാദ്യം മുഴുവൻ ദാനം ചെയ്തത്. വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി. […]

Local

ലോകത്തെ കോവിഡ്19 ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

ലോകത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി 2,994,796 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 206,995 പേര്‍ക്ക് ജീവന്‍ നഷ്?ടമായി. 878,828 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ രോഗികളുടെ എണ്ണം 987,160 ആയി. കോവിഡ് മരണം ം 55,413 ആയി. ഇവിടെ 118,781 പേര്‍ രോഗമുക്തി നേടി. ന്യൂയോര്‍ക്കില്‍ മാത്രം 22,275 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ മരണം 26,644 ആയി. […]

Local

ഹജ്ജ് കമ്മിറ്റി ട്രൈനര്‍മാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാസ്‌ക് നല്‍കി

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ സേവനം ചെയ്യുന്ന വിവിധ ജില്ലകളിലെ ഹജ്ജ് ട്രെയിനര്‍മാരുടെ വക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാസ്‌ക്കുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പുനരുപയോഗം സാധ്യമാകുന്ന വിധത്തില്‍ തുണിയില്‍ നെയ്ത മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. കലക്ട്രേറ്റുകള്‍, മെഡിക്കല്‍ കോളേജുകള്‍, താലൂക്ക് ആശുപത്രികള്‍, പോലിസ് ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെക്ക് ഉള്ള മാസ്‌കുകള്‍ കോഴിക്കോട് ജില്ലാ ട്രെയിനര്‍ ബാപ്പു ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് […]

Local News

സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു

കുന്ദമംഗലം : ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കച്ചവടകാർക്കുള്ള സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ (SWAK) കോവിഡ് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. കുന്ദമംഗലത്ത് നടന്ന കിറ്റിന്റെ വിതരണോദ്ഘാടനം ലക്സസ് ഹൈപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഇ.കെ. ഷറഫുദ്ദീൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് കെ.കെ. ജൗഹറിന് നൽകി നിർവഹിച്ചു. കോഴിക്കോട് ജില്ലയിൽ മുഴുവൻ ഇത് പോലെ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ലക്സസ് ഹൈപ്പർമാർക്കറ്റ് പാർട്ണർമാരായ ഇ.കെ. അബ്ദുന്നാസർ, ഇ.എം. സമീർ, സന്തോഷ്, വ്യാപാരി […]

Local

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു

കുന്ദമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മുസ്ലിം ലീഗ്. കാരന്തൂർ ഇരുപതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 200 ഓളം കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സിക്രട്ടറി ഖാലിദ് കിളിമുണ്ട നിർവഹിച്ചു. മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ, പകരം വെക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീം ലീഗും കെ.എം.സി.സി.ഉൾപ്പെടെയുള്ള പോഷക സംഘടനകൾ […]

Kerala News

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 4 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 6 ,കോട്ടയം 5 എന്നീ ജില്ലകളിലാണ് സ്ഥിരീകരിച്ചത്. 4 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. നിലവില്‍ 123 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇടുക്കി ജില്ലയിലുള്ള രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ സ്‌പെയിന്‍ നിന്നും വന്നവരാണ് . 3 […]

error: Protected Content !!