ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 27,886 ആയി. 880 പേർ ഇതുവരെ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1603 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗമുക്തി നിരക്ക് 22 ശതമാനമാണ്. ഇതുവരെ 6.25 ലക്ഷം സാമ്പിൾ പരിശോധിച്ചു.
ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 440 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 230 പേർക്കും . രാജസ്ഥാനിൽ69, മദ്ധ്യപ്രദേശ് 145, തമിഴ്‌നാട് 64, ആന്ധ്രപ്രദേശ് 81, തെലങ്കാന11, പശ്ചിമബംഗാൾ 40, ജമ്മുകശ്മീർ 29 എന്നിങ്ങനെയാണ് രോഗികളുടെ കഴിഞ്ഞ ദിവസത്തെ കണക്ക്
കേരളത്തിൽ കഴിഞ്ഞ ദിവസം 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 പേർ രോഗമുക്തരായി. സംസ്ഥാനത്ത് രോഗത്തിന്റെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർദ്ദിക്കുന്നത് ഏറെ ആശങ്ക ചെലുത്തുന്നുണ്ട്. കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടന്നുവോ എന്ന പരിശോധനയിലാണ് അധികൃതർ

