കുന്നമംഗലം: പ്രദേശത്ത് വീണ്ടും ബ്ലാക്ക്മാൻ ശല്ല്യംഎന്ന നവ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി.കുന്ദമംഗലം സി.ഐ ജയൻ ഡൊമനിക്ക് (എസ്.എച്ച്.ഒ) നേരിട്ട് പരാധിക്കിടയായ സ്ഥലം സന്ദർശിച്ചു. കുട്ടികൾ ചോക്ക് കൊണ്ട് കുത്തി കുറിച്ചിട്ടതാണെന്ന് കണ്ടെത്തി .ഇന്നലെ അർധരാത്രിയോടെയാണ് കുന്നമംഗലത്തും പരിപരത്തും സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിയുയർന്നത്. കൂഴക്കോട് ഭാഗത്തും കുന്നമംഗലം എംഎൽഎ റോഡിൽ പട്ടേത്ത് ഭാഗത്തും വീടിൻ്റെ ചുമരിൽ എന്തോ വ്യക്തമല്ലാത്ത രീതിലിൽ എഴുതിട്ടുണ്ടെന്ന പരാധി ഫോണിൽ പോലീസിനെ അറിയിച്ചത്. ഇത് പ്രകാരം അന്വേഷണം നടത്തിയ പോലീസിന് ഒന്നും ഇത്തരത്തിൽ ഇല്ലെന്ന് മനസ്സിലാവുകയായിരുന്നു..വരിട്യാക്ക്, ആനപ്പാറ, ചാത്തങ്കാവ് എന്നിവടങ്ങളിലും ബ്ലാക്ക്മാൻ ശല്യമുണ്ടെന്ന പരാധി പ്രചരിച്ചിരുന്നു.. നാട്ടുകാർ ആളുകളുടെ ശല്യം ഉണ്ടെന്ന വിശ്വാസത്തിൽപിടിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ചെത്തുകടവ് രാജീവ് ഗാന്ധി കോളനി, 12ാം മൈല്‍, പെരിങ്ങാളം ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാക്ക്മാൻ ശല്ല്യം എന്ന റിപ്പോർട്ട് നവ മാധ്യമ്മങ്ങളിലൂടെ പ്രചരിച്ചിരുന്നു. കുന്ദമംഗലത്തും ജില്ലയുടെ പല ഭാഗത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുന്ദമംഗലം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജയന് ഡൊമനിക്കിൻ്റെ നേതൃത്വത്തിൽ ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരെ കണ്ടെത്തി നടപടിക്കൊരുങ്ങുകയാണ്.എന്നാല്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ആര്‍ക്കും ബ്ലാക്ക്മാനെ കണ്ടെത്താനുമായിട്ടില്ല. വാട്സപ്പിലും മറ്റും അനാവശ്യ സന്ദേശങ്ങളും പ്രചരിപ്പിക്കാൻ തയ്യാറാവരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച് ഇത്തരക്കാരെ നേരിടാന്‍ ഇറങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പോലീസ് പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഈ വിഷയം ഒരു സൈക്കോ പ്രോബ്ലം ആണെന്നും ഇത്തരക്കാരെ കണ്ടെത്തുന്നത് ശ്രമകരമാണെന്നുമാണ് പോലീസ് .കോട്ടൂളി നിന്നും കോഴിക്കോട് മറ്റു ഭാഗങ്ങളിൽനിന്നും നിരവധി പേരെ പോലീസ് പിടിച്ചിരുന്നു. മയക്ക് മരുന്ന് ഉപയോഗിക്കുന്നവരും മറ്റും ഇത് കിട്ടാതെയാകുമ്പോള്‍ പലരും കൂട്ടമായി ആണ് ഇത്തരം പ്രവൃത്തികൾക്ക് മുതിരുന്നതെന്നും പോലീസ് പറഞ്ഞു.