Kerala Local

റേഷൻ കാർഡില്ലാത്തവർക്ക് അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ കാർഡ്

തിരുവനന്തപുരം : റേഷൻ കാർഡില്ലാത്ത കാരണം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സർക്കാർ. അർഹതയുള്ളവർക്ക് ഇതു വരെ റേഷൻ കാർഡുകൾ ലഭിച്ചിട്ടില്ലയെങ്കിൽ നിലവിൽ അക്ഷയ സെന്റർ വഴി അപേക്ഷ നൽകാവുന്നതാണ്. കുടുംബങ്ങളുടെ ‌ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം കാർഡ് ലഭ്യമാകും .

സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കാർഡില്ലാത്തതിനാൽ പലർക്കും വാങ്ങാൻ കഴിയാത്തതിനാലാണ്‌ നടപടി. സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി അപേക്ഷ നൽകണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി താൽക്കാലിക കാർഡ്‌ നൽകും. ഈ രീതിയിൽ റേഷൻ വിഹിതം വാങ്ങാവുന്നതാണ്. ഇങ്ങനെ കാർഡ് ഇല്ലാത്ത 33,000 പേരാണ് സത്യവാങ്മൂലവും ആധാർ കാർഡും ഉപയോഗിച്ച് സൗജന്യ റേഷൻ വാങ്ങിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!