
കുന്നമംഗലം: പ്രദേശത്ത് വീണ്ടും ബ്ലാക്ക്മാൻ ശല്യം എന്ന നവ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. രാത്രിപുറത്തിറങ്ങി നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇത് വകവെക്കാതെ രാത്രി 12 മണിക്ക് കറങ്ങി നടന്ന രണ്ട് പേർക്കെതിരെ കുന്ദമംഗലം പോലീസ് കേസ്സെടുത്തു. ചെത്തു കടവ് സ്വദേശികളായ രണ്ട് പേർക്കെതിരെയാണ് കേസ്സെടുത്തത്.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് ഓഡിയോവിലൂടെ രാത്രി കാലങ്ങളിൽ കറങ്ങി നടക്കെരുതെന്ന് ഇന്നലെ പോലീസ് നിർദ്ദേശമുണ്ടെന്ന് അറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് കുന്ദമംഗലം എസ് ഐ ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം കുന്ദമംഗലം സി.ഐ ജയൻ ഡൊമനിക്ക് (എസ്.എച്ച്.ഒ) നേരിട്ട് പരാതിക്കിടയായ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. കുട്ടികൾ ചോക്ക് കൊണ്ട് കുത്തി കുറിച്ചിട്ടതും ബ്ലാക്ക്മാൻ ആണെന്ന് വീട്ടുകാർ ധരിച്ച സാഹചര്യത്തിലായിരുന്നു പരിശോധിച്ചത്. കുറച്ച് നാളുകളായി അർധരാത്രി കുന്നമംഗലത്തും പരിസരത്തും സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിയുയർന്നത്. കൂഴക്കോട് ഭാഗത്തും ,കുന്നമംഗലം എംഎൽഎ റോഡിൽ പട്ടേത്ത് ഭാഗത്തും, വീടിൻ്റെ ചുമരിൽ എന്തോ വ്യക്തമല്ലാത്ത രീതിലിൽ എഴുതിട്ടുണ്ടെന്ന പരാധി ഫോണിൽ പോലീസിനെ അറിയിച്ചത്. ഇത് പ്രകാരം അന്വേഷണം നടത്തിയ പോലീസിന് ഒന്നും ഇത്തരത്തിൽ ഇല്ലെന്ന് മനസ്സിലാവുകയായിരുന്നു..വരിട്യാക്ക്, ആനപ്പാറ, ചാത്തങ്കാവ് ചെത്തു കടവ്, പൊയ്യയിൽ എന്നിവടങ്ങളിലും ബ്ലാക്ക്മാൻ ശല്യമുണ്ടെന്ന വാർത്ത പ്രചരിച്ചിരുന്നു.. നാട്ടുകാർ ശല്യം ഉണ്ടെന്ന വിശ്വാസത്തിൽ ഇന്നരക്കാരെ പിടിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ചെത്തുകടവ് രാജീവ് ഗാന്ധി കോളനി, 12ാം മൈല്, പെരിങ്ങാളം ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാക്ക്മാൻ ശല്ല്യം എന്ന റിപ്പോർട്ട് നവ മാധ്യമ്മങ്ങളിലൂടെ പ്രചരിച്ചിരുന്നു. കുന്ദമംഗലത്തും ജില്ലയുടെ പല ഭാഗത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കുന്ദമംഗലം പോലീസ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരെ കണ്ടെത്തിനടപടിക്കൊരുങ്ങാൻ തയ്യാറായത്..എന്നാല്‍ നാട്ടുകാര്‍ക്ക് ആർക്കും ബ്ലാക്ക്മാനെ കണ്ടെത്താനുമായിട്ടില്ല. വാട്‌സപ്പിലും മറ്റും അനാവശ്യ സന്ദേശങ്ങളും പ്രചരിപ്പിക്കാൻ തയ്യാറാവരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കയാണ് വരും ദിവങ്ങളിലും പരിശോധന തുടരും,നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച് ഇത്തരക്കാരെ നേരിടാന്‍ ഇറങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. രാത്രിപോലീസ് പട്രോളിങ്ങിനിടെ കാണുന്ന വരെ പിടികൂടി കേസ്സെടുക്കും.

