Trending

ടാൽറോപ്പിലെ പിരിച്ചു വിടൽ; ചർച്ച വിജയം; കുടിശികയുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ ധാരണ

ഐടി സംരംഭകരായ ടാൽറോപ്പിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ജീവനക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കമ്പനി അധികൃതർ അംഗീകരിച്ചു. കുടിശികയുള്ള ശമ്പളം ഒക്ടോബർ 31നകം നൽകാൻ തീരുമാനമായി. രാജിവച്ചതും, പിരിച്ചുവിടപ്പെട്ടതുമായ ജീവനക്കാരുടെ ആനുകൂല്യങ്ങളും ലഭിക്കും. നഷ്ടപരിഹാര തുക ഡിസംബറിൽ നൽകാമെന്നാണ് കമ്പനിയുടെ ഉറപ്പ്. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം നവംബർ ആദ്യ ആഴ്ച ചേരും. മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരം ലേബർ കമ്മീഷണർ നേരിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം. തീരുമാനത്തെ സ്വാഗതം ചെയ്ത ജീവനക്കാര്‍, വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!