Trending

അള്‍ട്രാവയലറ്റ് സ്പെയിസ് സ്റ്റേഷന്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ തുറന്നു

കോഴിക്കോട്: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ പുതിയ സ്റ്റേഷന്‍ ക്രക്‌സ് മൊബിലിറ്റിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്ലില്‍ ആരംഭിച്ചു. അള്‍ട്രാവയലറ്റിന്റെ രാജ്യത്തെ 50-ാമത്തെ എക്‌സ്പീരിയന്‍സ് സെന്ററാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനു എതിര്‍വശം ആരംഭിച്ചത്. അള്‍ട്രാവയലറ്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ശ്രീധര്‍ കാകിലേറ്റി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗജനന്‍ ഉംറേകര്‍, ക്രക്‌സ് മൊബിലിറ്റി എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ നിക്ഷാന്‍ അഹമ്മദ്, നിക്ഷാന്‍ ഗ്രൂപ്പ് എംഡി എംഎംവി മൊയ്തു, ചെയര്‍മാന്‍ കെ. മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അള്‍ട്രാവയലറ്റിന്റെ തുടര്‍ച്ചയായുള്ള റീട്ടെയില്‍ ശൃംഖല വിപുലീകരണത്തിന്റെ ഭാഗമാണിത്. കമ്പനിയുടെ പുതിയ ബിഗ്ഗ (ബിഗ് ഗ്ലോബല്‍ അംബിഷന്‍), ബാറ്ററി ഫ്‌ലെക്‌സ് (ബാസ്), എക്‌സ്47 ക്രോസ് ഓവര്‍ എന്നിവയുടെ അവതരണശേഷമാണ് പുതിയ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അള്‍ട്രാവയലറ്റിന്റെ എക്‌സ്-47, എഫ്77 തുടങ്ങിയവയുടെ പ്രകടനം അടുത്തറിയാന്‍ വെസ്റ്റ്ഹില്ലിലെ ഈ സ്‌പേസ്റ്റ് സ്റ്റേഷന്‍ സഹായിക്കും. ബ്രാന്‍ഡിനെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇവിടെ ടെസ്റ്റ് റൈഡുകള്‍, സെയില്‍സ് കണ്‍സള്‍ട്ടേഷനുകള്‍, പ്രൊഡക്റ്റ് ഡെമോണ്‍സ്‌ട്രേഷനുകള്‍, വിപുലമായ മോട്ടോര്‍സൈക്കിള്‍ ആക്‌സസറികള്‍ എന്നിവയെല്ലാം ലഭ്യമാണ്.

അള്‍ട്രാവയലറ്റിന്റെ ഫ്‌ലാഗ്ഷിപ്പ് പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളായ എക്‌സ്-47, എഫ്77 എന്നീ മോഡലുകള്‍ക്ക് 40.2 എച്ച്പി കരുത്തും 100 എന്‍എം ടോര്‍ക്കും നല്‍കുന്ന പവര്‍ട്രെയിനാണുള്ളത്. വെറും 2.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന്60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവയ്ക്ക് സാധിക്കും. 10.3 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്ക് കരുത്തേകുന്ന ഈ മോട്ടോര്‍സൈക്കിളുകള്‍ ഒറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ വരെ ഐഡിസി റേഞ്ചും ഉറപ്പുനല്‍കുന്നു.

എഞ്ചിനീയറിംഗ് മികവിലും നൂതന സാങ്കേതികവിദ്യയിലും നിര്‍മ്മിച്ച എക്‌സ്47 ക്രോസ്ഓവര്‍ ഈ വിഭാഗത്തില്‍ റഡാര്‍ സംവിധാനം സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ്. വൈവിധ്യമാര്‍ന്ന റൈഡിംഗ് അനുഭവങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ മോഡലില്‍ 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, മൂന്ന് റൈഡ് മോഡുകള്‍, ലോംഗ്-ട്രാവല്‍ സസ്‌പെന്‍ഷന്‍ എന്നിവയുണ്ട്. കൂടാതെവാഹന വിപണിയില്‍ ആദ്യമായി അവതരിപ്പിക്കുന്ന റേഡിയല്‍ ഓള്‍-ടെറൈന്‍ ടയറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏത് തരം റോഡുകളിലും ഭൂപ്രകൃതിയിലും റൈഡര്‍മാര്‍ക്ക് മികച്ച നിയന്ത്രണവും ആത്മവിശ്വാസവും നല്‍കാന്‍ ഈ സവിശേഷതകള്‍ സഹായിക്കും.

യുവി റഡാര്‍ ഇന്റലിജന്‍സ്, യുവി ഹൈപ്പര്‍സെന്‍സ് അഡ്വാന്‍സ്ഡ് റൈഡര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നിവയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ പ്രധാന പ്രത്യേകതകള്‍. ഇതിലുള്ള 77 ഗിഗാഹെര്‍ട്‌സ്‌റിയര്‍ റഡാര്‍ വഴി ബ്ലൈന്‍ഡ്-സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍-ചേഞ്ച് അസിസ്റ്റ്, ഓവര്‍ടേക്ക് അലേര്‍ട്ടുകള്‍, റിയര്‍ കൊളിഷന്‍ വാണിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നു. ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാമും, അള്‍ട്രാവയലറ്റ് പൂര്‍ണ്ണമായും സ്വന്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച പവര്‍-ഡെന്‍സ്എയര്‍-കൂള്‍ഡ് ഓണ്‍ബോര്‍ഡ് ചാര്‍ജറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വളര്‍ച്ചയ്ക്ക് കരുത്തേകാന്‍ ‘ബാറ്ററി ഫ്‌ലെക്‌സ്’ എന്ന പുതിയ ഓണര്‍ഷിപ്പ് മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയനുസരിച്ച് പ്രതിമാസം 2,323 രൂപയുടെ ബാറ്ററി സബ്‌സ്‌ക്രിപ്ഷനിലൂടെ വെറും 1,49,000 രൂപ പ്രാരംഭവിലയില്‍ ഉപഭോക്താക്കള്‍ക്ക് എക്‌സ്-47 സ്വന്തമാക്കാം. വാഹനത്തിന്റെയും ബാറ്ററിയുടെയും ഉടമസ്ഥതാ ചെലവുകള്‍ പ്രത്യേകം വേര്‍തിരിക്കുന്നതാണ് ഈ ബാറ്ററി ഫ്‌ലെക്‌സ് സംവിധാനം. നൂതന ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സൗകര്യം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

അള്‍ട്രാവയലറ്റിന്റെ 50-ാമത്തെ സ്‌പേസ് സ്റ്റേഷന്‍ തുറക്കുന്നത് കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രമണ്യം പറഞ്ഞു. ഇരുചക്രവാഹന സംസ്‌കാരമുള്ള കോഴിക്കോട്ട് പ്രീമിയം ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പ്പര്യമാണ് അള്‍ട്രാവയലറ്റ് സ്‌പേസ് സ്റ്റേഷന്‍ തുറക്കാന്‍ കാരണമെന്ന് നിക്ഷാന്‍ അഹമ്മദ് പറഞ്ഞു.

ഫോട്ടോ: അള്‍ട്രാവയലറ്റ് സ്‌പെയിസ് സ്റ്റേഷന്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ അള്‍ട്രാവയലറ്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ശ്രീധര്‍ കാകിലേറ്റി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗജനന്‍ ഉംറേകര്‍, ക്രക്‌സ് മൊബിലിറ്റി എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ നിക്ഷാന്‍ അഹമ്മദ്, നിക്ഷാന്‍ ഗ്രൂപ്പ് എംഡി എംഎംവി മൊയ്തു, ചെയര്‍മാന്‍ കെ. മുസ്തഫ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!