കുന്ദമംഗലം: കുന്ദമംഗലത്ത് അർദ്ധരാത്രി വീടിന് നേരെ അജ്ഞാതരുടെ കല്ലേറ്. ഇളമ്പിലാശ്ശേരി റിയാസ് റഹ്മാന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു.
മകൾ പഠിച്ചുകൊണ്ടിരിക്കെ വലിയ ശബ്ദം കേട്ട് പിതാവിനെ വിളിക്കുകയായിരുന്നു. തുടർന്ന് പരിസരം പരിശോധിച്ച ശേഷം പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കുന്ദമംഗലം പോലീസ് പരിശോധന നടത്തി മടങ്ങി.
കുന്ദമംഗലത്തെ വ്യാപാരിയായ റിയാസ് റഹ്മാൻ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കുന്ദമംഗലത്ത് അർദ്ധരാത്രി വീടിന് നേരെ അജ്ഞാതരുടെ കല്ലേറ്

