കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ആയുര്‍ രക്ഷാ ക്ലിനിക്ക് പ്രതിരോധമരുന്നുകള്‍ കൈമാറി. വെള്ളന്നൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. കെ. ഷാഹിനയുടെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് പ്രതിനിധി ഡോ.സയന, ഡോ. ഹരിശങ്കര്‍ എന്നിവരുടെ പങ്കാളിത്തയാണ് ആയുര്‍വേദ പ്രതിരോധമരുന്നുകള്‍ കൈമാറിയത്. ആര്‍. ആര്‍. ഡി. വോളന്റീര്‍സ്, ആശ വര്‍ക്കേഴ്‌സ്, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ബീന ഏറ്റുവാങ്ങി. ആകെ 60 പേര്‍ക്ക് ഔഷധ വിതരണം ചെയ്തു.
വെള്ളന്നൂര്‍ ആയുര്‍രക്ഷാ ക്ലിനിക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

