ന്യുയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല സ്വദേശി ഏലിയാമ്മ ജോസഫ് ന്യുയോർക്കിൽ വെച്ചാണ് മരണപ്പെട്ടത്. നേരത്തെ ഇവരുടെ ഭർത്താവ് കെ ജെ ജോസഫും അദ്ദേഹത്തിന്റെ സഹോദരൻ ഈപ്പൻ ജോസഫും കോവിഡ് ബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ഒരു കുടുബത്തിലെ മൂന്ന് പേരാണ് മരണത്തിനു കീഴടങ്ങിയത്. ഇവരുടെ രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ച് ന്യൂയോർക്കിൽ ചികിത്സയിലാണ്.
നിലവിൽ അമേരിക്കയിൽ മരണസംഖ്യ 52000 കടന്നു. രോഗികളുടെ എണ്ണത്തിലും രാജ്യത്ത് വൻ വർദ്ധനവാണ് കണ്ടു കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള ആശങ്കയാണ് നില നിൽക്കുന്നത്. നേരത്തെ അമേരിക്ക പോലുള്ള സാമ്പത്തിക മേൽക്കോയ്മയുള്ള രാജ്യം മഹാമാരിയ്ക്കു വേണ്ടത്ര ജാഗ്രത നൽകാത്തതും നിസ്സാരവൽക്കരിച്ചതുമാണ് രോഗ വ്യാപനത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.