മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും ക്വാറന്റൈൻ ചെയ്യാനും

ലോക്ക്ഡൗണിന് ശേഷം കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈൻ ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സർക്കാർ പദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു ലക്ഷത്തിലധികം പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം സർക്കാർ ഒരുക്കുന്നു. ഇതിലധികം പേർ വന്നാലും താമസിപ്പിക്കാൻ കഴിയുമെന്നും അതിനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് മടങ്ങാനുള്ള സൗകര്യം കേന്ദ്രം ഏർപ്പെടുത്തിയാൽ ഇവിടെ എത്തുന്നവരുടെ മുഴുവൻ കാര്യവും സംസ്ഥാനം ഏറ്റെടുക്കും. ക്വാറന്റൈൻ മുതൽ വീട്ടിലെത്തിക്കുന്നതുവരെയുള്ള […]

പൊയ്യയിലെതാറാവു മോഷണം 5 പ്രതികൾ കുന്ദമംഗലം പോലീസിൻ്റെ പിടിയിൽ

പൊയ്യലിൽ: കുന്ദമംഗലം പൊയ്യയില്‍ വീട്ടമ്മയുടെ ഫാമില്‍ നിന്നും മുപ്പതോളം താറാവുകള്‍ മോഷണം പോയിരുന്നു. ഈ കേസിലെ പ്രതികളായ മൻസിജ് പനിച്ചിയിൽ (32), കൃഷാന്ത് പുതിയോട്ടിൽ (30), അബീഷ് കുട്ടു ഇരട്ട മാക്കിൽ (25), ഷിനിൽ കുറിയേലത്ത്(26) ബിതിൻ പാക്കത്ത് (23) തൊണ്ടി സഹിതംപിടികൂടി .മോഷണത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് സംശയമുണ്ടായിരുന്നു. നേരത്തെയും ഇത്തരത്തില്‍ താറാവുകള്‍ മോഷണം പോയിരുന്നു. അന്ന് ഒരു സ്വകാര്യ കമ്പനിയായ അഗ്രികോ ആണ് ഫാം നടത്തിയിരുന്നത്. പിന്നീട് പ്രളയ സമയത്തും ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. […]

Local

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റ ഭാഗമായി സി,എച്ച് സെന്റര്‍ മരുന്നുകള്‍ സ്വരൂപിക്കുന്നു

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റ ഭാഗമായി സി,എച്ച് സെന്റര്‍ മരുന്നുകള്‍ സ്വരൂപിക്കുന്നു. ഇതിന്റെ ഭാഗമായി ചേറ്റൂല്‍ ആലി എന്നയാളില്‍ നിന്നും മരുന്നുകള്‍ സ്വീകരിച്ചു. പ്രവാസികളുടെ വീട്ടിലേക്ക് മരുന്ന് എത്തിക്കുന്നതിന് ഭഗമായിട്ടുള്ള പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ ഫാര്‍മസിയിലെ മുഴുവന്‍ മരുന്നുകളുമാണ് നല്‍കി മാത്യകയയത്. ‘ഒരു ലക്ഷത്തോളം വിലവരുന്ന മരുന്നുകളാണ് ഇങ്ങനെ നല്‍കിയത്. പ്രസിഡന്റ്. കെ പി കോയ ചേറ്റൂല്‍ വസതിയില്‍ വച്ച് മരുന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്. ഒ ഹുസൈന്‍ സെക്രട്ടറി മൊയ്തീന്‍ കോയ കണിയറക്കല്‍ വാര്‍ഡ് പ്രസിഡന്റ് റഹ്മത്തുള്ള […]

Local

ജലജന്യരോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

കുന്ദമംഗലം : മഞ്ഞപിത്തരോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് … തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും, കർശനമായ വ്യക്തി ശുചിത്വം പാലിക്കണമെന്നും, കുടിവെള്ള ശ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ആർ. ആർ.ടി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്മിജ സക്കീർ,പഞ്ചായത്ത് മെമ്പർ […]

Kerala

സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്. അഞ്ചുപേര്‍ക്കും സ്മ്പര്‍ക്കം മൂലം രോഗം വന്നവരാണ്. ഒരാള്‍ വിദേശത്ത്‌നിന്ന് വന്നതാണ്. 21 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയിൽ പ്രവേശിപ്പിച്ചു. 408 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 114 പേരാണ് ഇനി ചികിത്സയിലുള്ളത്.സംസ്ഥാനത്തെ ജില്ലകളിൽ ആയി 46,323 പേർ നിരീക്ഷണത്തിൽ കഴിയുന്നു.ഇവരിൽ 45,925 പേർ വീടുകളിലും,398 പേർ ആശുപത്രികളിലുമാണ്.രോഗലക്ഷണങ്ങൾ ഉള്ള 19,756 […]

Local

കോഴിക്കോട് ആര്‍ആര്‍ടി വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം കലക്ടര്‍ മരവിപ്പിച്ചു

കോഴിക്കോട് :സംസ്ഥാന സര്‍ക്കാര്‍ തീരുമാന പ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ രൂപീകരിച്ച ആര്‍ആര്‍ടി വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. ആര്‍ആര്‍ടി വോളന്റിയര്‍മാര്‍ക്ക് നല്‍കിയ പാസ്സുകള്‍ റദ്ദാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.പാസുകള്‍ ഇനി നല്‍കിയാല്‍ ഉദ്യോഗസ്ഥനെതിരെ കേസ്സെടുക്കുമെന്നാണ് ഉത്തരവ്.മാര്‍ച്ച് 11ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് എല്ലാ വാര്‍ഡിലും ആര്‍ആര്‍ടി വോളന്റിയര്‍മാരെ തെരഞ്ഞെടുത്തത്. പ്രവര്‍ത്തനത്തിന് വേണ്ടി പാസ്സും നല്‍കി. അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ്, ഐസൊലേഷനിലും കോറന്റൈനിലും കഴിയുന്നവരുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണ വിതരണം […]

Kerala

കേരളത്തിന് നന്ദി പറഞ്ഞ് റോബര്‍ട്ടോ ടൊണോസോ യാത്രതിരിച്ചു

കേരളം മറ്റെവിടത്തേക്കാളും സുരക്ഷിതംതിരുവനന്തപുരം: കോവിഡ് 19ല്‍ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57) ആണ് നീണ്ട ആശുപത്രി വാസത്തിന് ശേഷം തികഞ്ഞ സന്തോഷത്തോടെ തലസ്ഥാനത്തോട് വിട പറഞ്ഞത്. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ റോബര്‍ട്ടോ ടൊണോസോയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി […]

Local

സുമനസ്സുകളുടെ സഹായം കാത്തൊരു കുടുംബം

ചാത്തമംഗലം പഞ്ചായത്തില്‍ സന്മനസ്സുകളുടെ സഹായം കാത്ത് ജീവിതം കഴിക്കുകയാണ് ഒരു കുടുബം. തെങ്ങുകയറ്റ തൊഴിലാളിയായ പറക്കുന്നത്ത് വീട്ടില്‍ ശ്രീജിത്ത് അമൃത ദമ്പതികള്‍ക്കാണ് വിധിയുടെ ക്രൂരതയില്‍ ജീവിതം ബുദ്ധിമുട്ടായത്. ഇവരുടെ മകന്‍ അദിതിന് ഹോര്‍മോണ്‍ വെതിയാനംമൂലം ഉള്ള രോഗമാണ്. ആറുവയസ്സായെങ്കിലും വളര്‍ച്ചയില്ലാത്തതിനാല്‍ മൂന്നുവയസ്സുകാരന്റെ ശരീരം മാത്രമാണ്. മാസത്തില്‍ ആറായിരത്തി അഞ്ഞൂറോളം രൂപ ഇവര്‍ക്ക് ലോണിനായി മാത്രം അടക്കണം. കുട്ടിയുടെ ചികിത്സക്ക് നാല് ദിവസത്തെ ഇഞ്ചക്ഷന് മാത്രമായി അറുന്നൂറ് രൂപയോളം വേണം. സ്വന്തമായുള്ളത് ഒരു കുടില്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. നാല്‌സെന്റില്‍ […]

Local

കോവിഡ് -19: ആയുര്‍വേദ പ്രതിരോധ ഔഷധങ്ങളുടെ വിതരണത്തിന് ജില്ലാ പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചു

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന പദ്ധതികളിലുള്‍പ്പെടുത്തി ആയുര്‍വേദ പ്രതിരോധ ഔഷധങ്ങളുടെ വിതരണത്തിനായി  ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആയുര്‍വേദം) മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിതരണത്തിനായുള്ള ഒഷധങ്ങള്‍ ലഭ്യമാക്കും. രോഗപ്രതിരോധവും രോഗമുക്തിക്ക് ശേഷമുള്ള ആരോഗ്യപരിപാലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി പദ്ധതി നടപ്പാക്കും. പൊലിസ് സേന, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസിന് മുകളിലുള്ളവര്‍ […]

Local

സൗജന്യ റേഷൻ വിതരണം

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരം എല്ലാ എ.എ.വൈ. (മഞ്ഞ), പി.എച്ച്.എച്ച്. (പിങ്ക്) റേഷന്‍ കാര്‍ഡുകളിലേയും ഓരോ അംഗത്തിനും 5 കി.ഗ്രാം. അരി വീതം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20/04/2020 മുതല്‍ റേഷന്‍ വിതരണം സമ്പ്രദായം മുഖേന നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നതിനു വരേണ്ടതാണ്.എ.എ.വൈ.(മഞ്ഞ) കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 20, 21 തീയതികളിലാണ് വിതരണം […]

error: Protected Content !!