സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്. അഞ്ചുപേര്‍ക്കും സ്മ്പര്‍ക്കം മൂലം രോഗം വന്നവരാണ്. ഒരാള്‍ വിദേശത്ത്‌നിന്ന് വന്നതാണ്. 21 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയിൽ പ്രവേശിപ്പിച്ചു.
408 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 114 പേരാണ് ഇനി ചികിത്സയിലുള്ളത്.സംസ്ഥാനത്തെ ജില്ലകളിൽ ആയി 46,323 പേർ നിരീക്ഷണത്തിൽ കഴിയുന്നു.ഇവരിൽ 45,925 പേർ വീടുകളിലും,398 പേർ ആശുപത്രികളിലുമാണ്.രോഗലക്ഷണങ്ങൾ ഉള്ള 19,756 വ്യക്തികളുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.ഇതിൽ 19,074 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.ഇന്ന് മുതൽ മേയ് 03 ആം തിയതി വരെ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഉണ്ടായിരിക്കും.

